✍️ ഗിരീഷ് കാരക്കുറ്റി.
പേരും പെരുമഴിയിലും, മുമ്പേ കൊടിയത്തൂരെന്നും സ്മാർട്ടായിരുന്നു. കൊടിയത്തൂർ കോട്ടയിലെ ചെത്തൈയ്മ്മലിന്റെ ഓരത്തിരുവശത്തെയും തലയെടുപ്പോടെ തിളങ്ങി നിന്ന പെരിങ്ങംപുറത്ത് ഉമ്മർക്ക, വേരംകടവത്ത് ഇണ്ണീനി കാക്ക, പേക്കാടൻ അഹമ്മദ് കാക്ക,
ചാത്ത പറമ്പിൽ ഉസ്സൻകുട്ടിക്ക, പാലക്കാടൻ മജീദ്ക്ക, തുടങ്ങിയവരുടെ ഓല മേഞ്ഞ മക്കാനികളിലെ ആവി പറക്കും പുട്ടും കടലയും, ചായക്ക് കടിച്ചു കൂട്ടാൻ പപ്പടവും, വർക്കിയും അലുവ കഷണവും, നെയ്യപ്പവും, കൽത്തപ്പവും പ്രിയങ്കരനായ കായപ്പവും, മൊത്തി മൊത്തി കുടിക്കാൻ ചൂടുള്ള സഞ്ചി ചായയുടെ രുചിയറിഞ്ഞ പോയ തലമുറക്കും ആധുനികതയുടെ മൂടുപടമണിഞ്ഞ ഫ്രീക്കന്മാർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന അറേബ്യൻ, ചൈനീസ് ഇന്ത്യൻ ഭക്ഷണകൂട്ടൊരുക്കുകയാണ് കൊടിയത്തൂരിന്റെ നെടുംകോട്ടയിൽ ക്യാപ്പിറ്റൽ വണ്ണിലൂടെ....
അതു മാത്രമല്ല ഇപ്പോൾ മുളച്ചു പൊന്തുന്ന ഹൈസ്കൂൾ കോളേജ് ഓൾഡ് സ്റ്റുഡൻസ് കൂട്ടായ്മകൾക്ക് ഗെറ്റുഗദറിന്റെ ത്രില്ലിൽ എ സി യിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനും ആടാനും പാടാനും ക്യാപ്പിറ്റൽ വണ്ണിന്റെ ഉള്ളറകളിൽ പ്രത്യേകം സജ്ജീകരിച്ച "കൊടിയത്തൂർ ടൗൺ ഹാൾ" നാട്ടിലാകെ ചർച്ചയാണിന്ന്.
കൊടിയത്തൂരിലെ മക്കാനികളിലെ ആടി ഉലയുന്ന ബെഞ്ചിലിരുന്ന് മാനവ സൗഹൃദ മാധുര്യം നുകർന്ന് കാരണവന്മാർ കൂടിയിരുന്ന് ലോകത്തെ വലിയ വലിയ വർത്തമാനങ്ങളും, ജാതിമത രാഷ്ട്രീയ ചർച്ചകൾക്കും തിരികൊളുത്തി വീറും വാശിയോടെയും തമ്മിൽ കലഹിച്ച് ചായയും മൊത്തിക്കുടിച്ച് പരസ്പരം സ്നേഹാമൃതം പുരട്ടി കൈ കൊടുത്ത് പിരിയുന്ന കാലഘട്ടം ഓർക്കുകയാണിന്ന്.
ഇന്നത്തെ സായംസന്ധ്യയിൽ മതപണ്ഡിതൻ ജിഫ്രി തങ്ങളുടെ കരങ്ങളാൽ തുറന്നു പ്രവർത്തനം ആരംഭിക്കുകയാണ് ക്യാപിറ്റൽ വൺ റസ്റ്റോറൻറ് ഏവർക്കും സ്വാഗതം.
Tags:
HISTORY


