ചെറുവാടി: മുസ്ലിംകളെ വെടി വെച്ചു കൊന്ന് പള്ളികള്‍ പിടിച്ചെടുക്കുന്ന ബി.ജെ.പിയുടെ വംശീയ ഫാഷിസത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി ചുള്ളിക്കാപറമ്പില്‍ പ്രതിഷേധറാലി സംഘടിപ്പിച്ചു. പ്രതിഷേധ യോഗം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം അസ്‌ലം ചെറുവാടി ഉദ്ഘാടനം ചെയ്തു.
കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശംസുദ്ദീന്‍ ചെറുവാടി അധ്യക്ഷനായി. സെക്രട്ടറി റഫീഖ് കുറ്റിയോട്ട്, കെ.ടി ഹമീദ്, എം.എ ഹകീം, ഇ.എന്‍ നദീറ, ഹാജറ പി.കെ, കെ.സി യൂസുഫ്, ജാഫര്‍ പുതുക്കുടി എന്നിവര്‍ നേതൃത്വം നല്‍കി.
Tags:
KODIYATHUR
