Trending

സുരക്ഷ പാലിയേറ്റീവ് വാർഷികം സ്വാഗത സംഘം രൂപീകരിച്ചു.


കൊടിയത്തൂർ: കൊടിയത്തൂർ മേഖല സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ജനുവരി 15 വരെ നീണ്ടുനിൽക്കുന്ന മൂന്നാം വാർഷികാഘോഷ സ്വാഗതസംഘം രൂപീകരണ കൺവെൻഷൻ കേരള ബാങ്ക് ഡയറക്ടർ ഇ രമേശ് ബാബു ഉദ്ഘാടനം ചെയ്തു. 
മേഖലാ ചെയർമാൻ ഷബീർ ചെറുവാടി അധ്യക്ഷനായി. തിരുവമ്പാടി സോണൽ കൺവീനർ ഗിരീഷ് കാരക്കുറ്റി, എം കെ ഉണ്ണി കോയ, സി.ടി.സി അബ്ദുള്ള, ഗുലാം ഹുസൈൻ കൊളക്കാടൻ, വി.വി നൗഷാദ്, എൻ.കെ രവീന്ദ്രകുമാർ, കെ സാറ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

സ്വാഗതസംഘം ഭാരവാഹികളായി ഇ രമേശ് ബാബു ചെയർമാൻ,
സി.ടി.സി അബ്ദുള്ള, റസാക്ക് കൊടിയത്തൂർ, അസീസ് കുന്നത്ത്, (വൈസ് ചെയർമാൻമാർ), കെ.പി ചന്ദ്രൻ ജനറൽ കൺവീനർ, എൻ.കെ രവീന്ദ്രകുമാർ, വി.വി നൗഷാദ്, കെ സാറ ടീച്ചർ, ഇ അരുൺ (ജോ: കൺവീനർമാർ), സലാം കണ്ണഞ്ചേരി ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

വി.സി രാജൻ സ്വാഗതവും അനസ് താളത്തിൽ നന്ദിയും പറഞ്ഞു
Previous Post Next Post
Italian Trulli
Italian Trulli