കൂളിമാട്: സംസ്ഥാനത്തിൻ്റെ വിദ്യാഭ്യാസ സാമ്പത്തിക പുരോഗതിയിൽ മുസ്ലിം ലീഗ് വഹിച്ച പങ്ക് നിസ്തുലമാണെന്ന് സംസ്ഥാന സെക്രട്ടരി പറക്കൽ അബ്ദുല്ല പറഞ്ഞു. മുസ്ലിംലീഗിൻ്റെ ചരിത്രം പഠിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ജനുവരിയിൽ നടക്കുന്ന കൂളിമാട് മേഖല മുസ്ലിംലീഗ് സമ്മേളനത്തിൻ്റെ സ്വാഗത സംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തും സമ്മേളന പ്രഖ്യാപനം നിർവ്വഹിച്ചും സംസാരിക്കുക യായിരുന്നു അദ്ദേഹം.
ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.എ ഖാദർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് ലീഗ് പ്രസിഡണ്ട് ഇ.എം അഹ്മദ് കുട്ടി ഹാജി അധ്യക്ഷനായി. മണ്ഡലം ലീഗ് ജ: സെക്രട്ടറി എൻ പി ഹംസ മാസ്റ്റർ, സെക്രട്ടരി അഹമ്മദ് കുട്ടി അരയങ്കോട്, പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് എൻ.എം ഹുസൈൻ, ജ: സെക്രട്ടറി എൻ.പി ഹമീദ് മാസ്റ്റർ, ഭാരവാഹികളായ പി.ടി.സി അബ്ദുല്ല മാസ്റ്റർ, ഉമ്മർ വെള്ളലശ്ശേരി,വാർഡ് ലീഗ് സെക്രട്ടരി സി.എ. അലി, ഗ്രാമ പഞ്ചായത്തംഗം കെ.എ റഫീഖ്, സി.എ ശുകൂർ മാസ്റ്റർ, ടി സഫറുള്ള, വി അബൂബക്കർ മാസ്റ്റർ, വി.എ മജീദ്, ടി അബ്ദുറഹ്മാൻ, സി യാസീൻ, സി.എ റസാഖ് മാസ്റ്റർ സംസാരിച്ചു.
Tags:
MAVOOR
