കൊടിയത്തൂർ: പന്നിക്കോട് "കതിരൊളി" നഗരിയിൽ നടക്കുന്ന മുക്കം മേഖല എസ്.കെ.എസ്.എസ്.എഫ് സർഗലയത്തിന് വിളംബര റാലിയോടെ ഉജ്ജ്വല തുടക്കം. നെല്ലിക്കാപറമ്പിൽ നിന്ന് ആരംഭിച്ച വിളംബര റാലി പന്നിക്കോട് സമാപിച്ചു. സ്വാഗത സംഘം ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ കലാപ്രതിഭകൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
മുക്കം മേഖല എസ്.കെ.എസ്.എസ്.എഫ് സർഗലയത്തിന് തുടക്കം കുറിച്ച് "പന്നിക്കോട് കതിരൊളി" നഗറിൽ സ്വാഗത സംഘം ചെയർമാൻ കെ മോയിൻകുട്ടി മാസ്റ്റർ പതാക ഉയർത്തുന്നു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ അലി അക്ബർ കറുത്തപറമ്പ് ഫ്ലാഗ് ഓഫ് ചെയ്തു. മത്സരങ്ങൾ നടക്കുന്ന "കതിരൊളി" നഗരിയിൽ സ്വാഗത സംഘം ചെയർമാൻ കെ. മോയിൻകുട്ടി മാസ്റ്റർ പതാക ഉയർത്തി. പന്നിക്കോട് മഹല്ല് ഖത്തീബ് അബ്ദുൽ റഊഫ് ബാഖവി പ്രാർത്ഥന നടത്തി.
എസ്.കെ.എസ്.എസ്.എഫ് മേഖല പ്രസിഡന്റ് ഫൈസൽ ആനയാം കുന്ന്, ജനറൽ സെക്രട്ടറി മുഹമ്മദ് ഷാഫി കൊന്നാലത്ത്, നെല്ലിക്കാ പറമ്പ് മഹല്ല് ഖത്തീബ് ഹുസൈൻ യമാനി, സുൽഫി നെല്ലിക്കാപ്പറമ്പ്, ഹിഷാം മാസ്റ്റർ നെല്ലിക്കാപറമ്പ്, സ്വാഗത സംഘം ഭാരവാഹികളായ അമ്പലക്കണ്ടി മുഹമ്മദ് ശരീഫ്, സാദിഖ് ചെറുവാടി, ഷൌക്കത്ത് പന്നിക്കോട്, എ.പി.സി മുഹമ്മദ്, ഷബീർ മുസ്‌ലിയാർ കൂട്ടക്കടവത്ത്, മജീദ് മാസ്റ്റർ, അബ്ദുൽ അസീസ് പ്രാക്കുന്നത്ത്, ഡോ. എ.പി ആരിഫലി, ഇഖ് ബാൽ വെസ്റ്റ് കൊടിയത്തൂർ, ആഷിഖ് ചാത്തപറമ്പ്, ടി.കെ അബൂബക്കർ, പി. ഇസ്മായിൽ ഹാജി, സലാം ഓങ്ങുങ്ങൽ, യൂ.പി മൊയ്‌തീൻ, ഒ മുഹമ്മദ്, മുബഷിർ പഴംപറമ്പ്, ഫസൽ ചെറുവാടി, ഹാഷിർ നോർത്ത് കാരശ്ശേരി, ശരീജ് നെല്ലിക്കാപറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
KODIYATHUR

