പന്നിക്കോട്: വയനാട്ടിലെ ദുരന്ത ബാധിത പ്രദേശങ്ങളിൽ കടകൾ നഷ്ടപ്പെട്ട വ്യാപാരികൾക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച പുനരധിവാസ പാക്കേജിലേക്ക് കെ.വി.വി.ഇ.എസ് പന്നിക്കോട് യൂണിറ്റ് കമ്മിറ്റി സ്വരൂപിച്ച സഹായധനം കൈമാറി.
യൂണിറ്റ് പ്രസിഡൻ്റ് പി വി അബ്ദുല്ലയിൽ നിന്ന് ജില്ലാ വൈസ് പ്രസിഡണ്ട് റഫീഖ് മാളിക സഹായധനം ഏറ്റുവാങ്ങി.
കടകൾ നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷം, മരണപ്പെട്ടവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം, മരണപ്പെട്ട ജോലിക്കാരുടെ ആശ്രിതർക്ക് രണ്ട് ലക്ഷം, വീടുകൾ നഷ്ടപ്പെട്ടവർക്ക് മൂന്ന് ഏക്കർ ഭൂമി എന്നിങ്ങനെ വിവിധ പദ്ധതികളാണ് പുനരധിവാസ പാക്കേജിൻ്റെ ഭാഗമായി സംഘടന നടപ്പിലാക്കുന്നത്.
പന്നിക്കോട് അങ്ങാടിയിൽ നടന്ന ചടങ്ങിൽ കെ.വി.വി.ഇ.എസ് മണ്ഡലം പ്രസിഡണ്ട് പ്രേമൻ, പഞ്ചായത്ത് പ്രസിഡണ്ട് ശരീഫ് അമ്പലക്കണ്ടി, യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണൻ, ട്രഷറർ സഹീദ് പി.സി, അബ്ദുറഷീദ് പി തുടങ്ങി നിരവധി പേർ പങ്കെടുത്തു.
Tags:
KODIYATHUR
