Trending

പാസ്പോര്‍ട്ട് സേവാ പോര്‍ട്ടല്‍ ഇന്ന് മുതല്‍ നാല് ദിവസത്തേക്ക് അടച്ചിടും.



ന്യൂഡൽഹി: പാസ്പോർട്ട് സേവാ പോർട്ടൽ അഞ്ച് ദിവസത്തേക്ക് പ്രവർത്തിക്കില്ല. ഇന്നുരാത്രി (ഓ​ഗസ്റ്റ് 29) എട്ട് മണി മുതൽ സെപ്റ്റംബർ പുലർച്ചെ ആറ് മണി വരെ പോർട്ടൽ നിശ്ചലമായിരിക്കുമെന്നാണ് അറിയിപ്പ്. പോർട്ടലിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ താത്കാലികമായി നിർത്തിവയ്‌ക്കുന്നതെന്നാണും പതിവ് പരിശോധനകളുടെ ഭാ​ഗമായാണ് നടപടിയെന്നും വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു.

ഈ അഞ്ച് ദിവസത്തേക്ക് പുതിയ അപ്പോയിൻമെന്റുകൾ സ്വീകരിക്കില്ല, കൂടാതെ ഓ​ഗസ്റ്റ് 30ന് അപ്പോയിൻമെന്റ് ലഭിച്ചിരുന്നവർക്ക് ഉചിതമായ മറ്റൊരു തീയതി പിന്നീട് അറിയിക്കുന്നതുമാണ്.

പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നതിനോ അല്ലെങ്കിൽ നിലവിലുള്ള പാസ്പോർട്ട് പുതുക്കുന്നതിനോ വേണ്ടി ഇന്ത്യയിലുടനീളം പ്രവർത്തിക്കുന്ന നിയുക്ത കേന്ദ്രങ്ങളിലാണ് പാസ്‌പോർട്ട് സേവാ പോർട്ടൽ ഉപയോഗിക്കുന്നത്. അപ്പോയിൻ്റ്‌മെൻ്റുകൾ ലഭിച്ച അപേക്ഷകർ, അപ്പോയിൻ്റ്മെൻ്റ് ദിവസം, പാസ്‌പോർട്ട് കേന്ദ്രങ്ങളിൽ എത്തുമ്പോൾ വേരിഫിക്കേഷൻ പ്രക്രിയയുടെ ഭാ​ഗമായി കൈവശമുള്ള രേഖകൾ സമർപ്പിക്കണം. ഇതിന് ശേഷം നടക്കുന്ന പൊലീസ് വെരിഫിക്കേഷൻ ഘട്ടത്തിന് പിന്നാലെ അപേക്ഷകന്റെ വിലാസത്തിൽ പാസ്‌പോർട്ട് എത്തുന്നതാണ്.
Previous Post Next Post
Italian Trulli
Italian Trulli