Trending

പുതുമോടിയുടെ നിറവിൽ കൊടിയത്തൂർ അങ്ങാടി.


കൊടിയത്തൂരിന്റെ പഴയ ഒരു ഫോട്ടോ

✍🏻റഫീഖ് കുറ്റിയോട്ട്.
കൊടിയത്തൂർ: മണാശ്ശേരി - ചുള്ളിക്കാപ്പറമ്പ് പി.ഡബ്ലയു.ഡി റോഡിന്റെ നവീകരണം കോട്ടമ്മൽ അങ്ങാടിയിൽ പ്രവൃത്തി 90% - ത്തോളം പൂർത്തിയായിരിക്കെ, കച്ചവട സ്ഥാപനങ്ങളും സേവന കേന്ദ്രങ്ങളുമെല്ലാം പുതുമോടി തേടുന്നതിൽ വ്യാപൃതരാണ്. കോട്ടമുഴി പാലം കൂടി പരി പൂർണ്ണതയിലെത്തുന്നതോടു കൂടി യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വർധിക്കാനിരിക്കെ ഏതാനും പുതിയ സ്ഥാപനങ്ങൾ കൂടി കൊടിയത്തൂരിനെ ധന്യമാക്കാൻ അണിയറയിൽ സജ്ജമായിക്കൊണ്ടിരിക്കുകയാണ്.

വൈദ്യുതി തൂണുകളൊക്കെ സൗകര്യ പ്രദമായ രൂപത്തിൽ മാറ്റി സ്ഥാപിച്ചും കോട്ടയുടെ ഇടുങ്ങിയ സെന്റർ പഴയ കിണർ നികത്തി വിശാലമാക്കുകയും ചെയ്തതോടെ തന്നെ അങ്ങാടിയുടെ മുഖഛായ ഏറെക്കുറെ മാറിയിട്ടുണ്ട്.
ഗ്രാമീണ ബാങ്കും മാവേലി സ്റ്റോറും സംഗമം ഹോട്ടലുമൊക്കെ പാർക്കിംഗ്, ഗുണ ഭോക്താക്കൾക്ക് മെച്ചപ്പെട്ട സൗകര്യം എന്നിവ പരിഗണിച്ച് പുതിയ കെട്ടിടങ്ങളിലേക്ക് ചേക്കേറാനൊരുങ്ങുന്നു.


ന്യൂ ട്രെന്റ്
സീസൺ കച്ചവട കേന്ദ്രമായ ന്യൂ ട്രെന്റ് ആകർഷകമായ ദീപാലങ്കാരത്തോടെ അങ്ങാടിയെ പ്രകാശ പൂരിതമാക്കി കഴിഞ്ഞു. സൂര്യ മെഡിക്കൽസ് കൂടുതൽ ശോഭയോടെയുള്ള നെയിം ബോർഡുകളും ഇന്റീരിയൽ വർക്കും നടത്തി മൊഞ്ച് വർധിപ്പിച്ചിരിക്കുന്നു. വിളക്കോട്ടിൽ ബിൽഡിങ്ങിൽ മൂന്നാമതൊരു മെഡിക്കൽ ഷോപ്പ് (ഫിനാസ്) കൂടി പ്രവർത്തി പഥത്തിലെത്തിയിരിക്കുന്നു .


എ.ടി.എം & ഇനായ

ഖത്തർ പ്രവാസികളുടെ മേൽനോട്ടത്തിലുള്ള 'ഇനായ' പൊതുജന ഓൺലൈൻ സർവീസ് സെന്റർ ആധുനിക സജ്ജീകരണങ്ങളോടെ കൊടിയത്തൂരിന്റെ മണവാട്ടിയായി മണ്ഡപത്തിൽ ഉപ വിഷ്ടയായിരിക്കുന്നു. 24 മണിക്കൂറും പ്രവർത്തന സജ്ജയമായ, ഗുണഭോക്താക്കളെ നിരാശരാക്കാത്ത ഹിറ്റാച്ചി എ.ടി.എം വലിയൊരനുഗ്രഹമായി നാട്ടാരെ മാടി വിളിച്ചു കൊണ്ടിരിക്കുന്നു.

കൊടിയത്തൂരിന്റെ പുരാവസ്തുക്കളിൽ എണ്ണപ്പെടാവുന്ന ഉള്ളാട്ടിൽ കെട്ടിടത്തിൽ പുതിയതായി എട്ടാമത്തെ ബാർബർ ഷോപ്പ് (ന്യൂ ഗ്ലാമർ) കൂടി കഴിഞ്ഞ ദിവസം സക്രിയമായിരിക്കുന്നു.
കൊതിയൂറും കോഴിയിറച്ചിക്കായി ജി.കെ.എസ് ന്റെ പുതിയ ചിക്കൻ സ്റ്റാളും പിറവിയെടുത്തിരിക്കുന്നു. വിശാലമാക്കിയതും ആധുനികവൽക്കരിച്ചതുമായ ഫ്ലൈ ലാൻഡ് ട്രാവൽസിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് നാൾ ഏറെയായിട്ടില്ല.

പഴയകാല സ്മരണ അയവിറക്കാനുണ്ടായിരുന്ന 'നെരപ്പൊളി' ഉപയോഗിച്ച് പീടിക അടക്കുകയും തുറക്കുകയും ചെയ്തിരുന്ന പഴയ റേഷൻ ഷാപ്പ് കെട്ടിടവും പുതിയ രൂപത്തിലും ഭാവത്തിലും സ്ഥാനം പിടിച്ചിരിക്കുന്നു. കെ.സി ബിൽഡിങ്ങും കാരാട്ട് ബിൽഡിംങ്ങും മിനുക്കു പണികളിലാണ്. അൽ - അമീൻ ബിൽഡിങ്ങിന്റെ ദ്രവിച്ച സൈഡ് ഷീറ്റുകളെല്ലാം മാറ്റി സ്ഥാപി ച്ചിരിക്കുന്നു.


കുയ്യിൽ കെട്ടിടം

മുൻ പി.വി ബിൽഡിംങ്ങ് പരിഷ്കരിച്ച് ഷോപ്പുകൾ പ്രവർത്തിച്ചു തുടങ്ങി. എല്ലാവരെയും അതിശയിപ്പിച്ച് കുയ്യിൽ ബിൽഡിംങ്ങ് ഏറ്റവും ആകർഷകമായ തിലകച്ചാർത്തായി പരിലസിക്കുന്നു.


കാപിറ്റൽ one - കെട്ടിടം

ടി.ടി ബിൽഡിങുകളും അരങ്ങത്തേക്കെത്തുന്നു. ഏഴോളം ചായക്കടകൾ ഉണ്ടെങ്കിലും കൊടിയത്തൂരിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഒരു സംവിധാനമില്ല. ആ ഒരു ഗ്യാപിലേക്ക് വിദേശ വിഭവങ്ങളും കുഴി മന്തികളുമായി 'കാപിറ്റൽ വൺ' പണിപ്പുരയിലാണ്. ഒപ്പം കൺവൻഷനുകളും മീറ്റിങ്ങുകളും സിറ്റിംങ്ങുകളും സംഘടിപ്പിക്കാൻ പാകത്തിലുള്ള ഓഡിറ്റോറിയം തൊട്ടു മുകളിൽ ഫിനിഷിങ്ങിലേക്ക് നീങ്ങുന്നു. പ്രൊഫഷണൽ വിദ്യാഭ്യസ സ്ഥാപനവും ഊഴത്തിന്നായി കാത്തു നിൽക്കുന്നു.

എം.എസ് ബിൽഡിംഗിൽ കൂടി മറ്റൊരു മന്തിക്കട (സഅ്ഫറാൻ) ഒരുങ്ങിക്കഴിഞ്ഞു.
പ്രശസ്തമായ കൊടിയത്തൂരിലെ ഹോമിയൊ, ഡെന്റൽ ക്ലിനിക്കുകളിലെ കസ്റ്റമേയ്സിന്നായി കാർ പാർക്കിങ്ങ് ഏരിയയും റെഡി. കാരക്കുറ്റി റോഡിലെ പഴയ എ.ടി.എം സ്ഥാനത്ത് പുതിയൊരു ബീഫ് ശാലകൂടി തുറക്കാനിരിക്കുന്നു.

മെമ്മറി പ്ലസ് മൊബൈൽ ഷോപ്പ്
സംവിധായകൻ കെ.ടി മൻസൂർ കോട്ടമ്മൽ അങ്ങാടിയെ അഭ്രപാളിയിലൂടെ മാലോകർക്ക് പരിചയപ്പെടുത്തിയ 'മെമ്മറി പ്ലസ്' മൊബൈൽ ഷോപ്പും നല്ല ഫോമിലാണ്.

കണ്ണഞ്ചിപ്പിക്കുന്ന വർണ്ണക്കൂടാരവും ഓപൺ സ്റ്റേജുമായി ജി.എം.യു.പി സ്കൂൾ അതിന്റെ ഓഡിറ്റോറിയം മേൽക്കൂര പൂർത്തീകരണത്തിന്നായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. വാടക പണിയായുധങ്ങൾക്കായി മൂന്നാമതൊരു കേന്ദ്രം കൂടി കോട്ടമ്മലിൽ ഇടം പിടിച്ചിരിക്കുന്നു.

അങ്ങിനെ തീർത്തും പുതിയൊരു അങ്ങാടിയു ടെ ഉയിർത്തെഴുന്നേൽ പ്പിനെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് നാട്ടുകാർ.
Previous Post Next Post
Italian Trulli
Italian Trulli