Trending

കൊടിയത്തൂർ പരിവാർ; ഹെൽത്ത് കാർഡ് വിതരണവും അവാർഡ് ദാനവും.



കൊടിയത്തൂർ: മാനസിക വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കളുടെ സംഘടനയായ കൊടിയത്തൂർ പരിവാറും കോഴിക്കോട് ജില്ലാ പരിവാറും ഇഖ്റ ഹോസ്പിറ്റലും സംയുക്തമായി നടപ്പിലാക്കുന്ന ഹെൽത്ത് കാർഡിന്റെ വിതരണവും ഈ വർഷം എസ്എസ്എൽസി - പ്ലസ്ടു പരീക്ഷയിൽ വിജയിച്ചവർക്കുള്ള മെമെന്റോ വിതരണവും പന്നിക്കോട് യുപി സ്കൂളിൽ വെച്ച് നടന്നു.


പരിപാടിയുടെ ഉദ്ഘാടന കർമ്മം കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു നിർവഹിച്ചു. നാഷണൽ പരിവർ എക്സിക്യൂട്ടീവ് അംഗം പ്രൊഫസർ: കോയട്ടി, പരിവാർ കോഴിക്കോട് ജില്ലാ സെക്രട്ടറി അനുരുദ്ധൻ എന്നിവർ മുഖ്യാതിഥിയായി.

കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, വാർഡ് മെമ്പർ ബാബു പോലുകുന്നത്ത്, അബ്ദുൽ അസിസ് കാരക്കുറ്റി, നാസർ മാസ്റ്റർ പി എം, ജാഫർ ടി.കെ, മാധ്യമപ്രവർത്തകൻ ഫസൽ ബാബു എന്നിവർ സംസാരിച്ചു.

പരിപാടിക്ക് മുഹമ്മദ് സൈഗോൺ, സണ്ണി പ്ലാത്തോട്ടം, കരീം പോലുകുന്നത്, ബാബു സി.ജെ, മുഹമ്മദ് ഗോതമ്പ് റോഡ്, സെലീന, ആയിഷ ഹന്ന എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli