Trending

മാട്ടുമുറി വിജയം: വികസന നേട്ടങ്ങള്‍ക്കുള്ള അംഗീകാരമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി.



കൊടിയത്തൂര്‍: കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നാലു വര്‍ഷത്തെ വികസന നേട്ടങ്ങള്‍ക്കുള്ള അംഗീകാരമാണ് മൂന്നാം വാര്‍ഡില്‍ യു.പി മമ്മദിന്റെ വിജയമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു. പഞ്ചായത്തിലും മാട്ടുമുറി വാര്‍ഡിലും നടപ്പിലാക്കിയ വികസന നേട്ടങ്ങള്‍ വോട്ടര്‍മാരിലേക്ക് എത്തിച്ചായിരുന്നു യുഡിഎഫിന്റെ പ്രചാരണം. വെൽഫെയർ പാർട്ടിയുടെ മാട്ടുമുറി കുടിവെള്ള പദ്ധതി, ഭവന നിർമാണം, വിദ്യാഭ്യാസ പ്രോൽസാഹന വേദികൾ തുടങ്ങിയ സേവന പ്രവർത്തനങ്ങളും മമ്മദിന്റെ വിജയത്തിന് ആക്കം കൂട്ടിയെന്ന് യോഗം വിലയിരുത്തി.

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുഡിഎഫ് സ്ഥാനാര്‍ഥിയെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍പോസ്റ്റര്‍ ജനം പുച്ഛിച്ചുതള്ളി. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സിപിഎം നേതാക്കള്‍ പണം നല്‍കിയെന്ന വീട്ടമ്മയുടെ വെളിപ്പെടുത്തല്‍ ഏറെ ഗൗരവമുള്ളതാണ്. വെല്‍ഫെയര്‍പാര്‍ട്ടി പിന്തുണ വിജയത്തിന് നിര്‍ണായകമായൈന്നും യോഗം വിലയിരുത്തി.

https://www.kdrlive.com/2024/07/blog-post_146.html

വയനാട് ദുരിതബാധിതരെ സഹായിക്കാന്‍ പഞ്ചായത്തില്‍ നിന്നും കൂടുതല്‍ ടീം വെല്‍ഫെയര്‍ സന്നദ്ധസേവകരെ അയക്കാന്‍ യോഗം തീരുമാനിച്ചു.

പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ഷംസുദ്ദീന്‍ ചെറുവാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ടി ഹമീദ് അധ്യക്ഷത വഹിച്ചു. റഫീഖ് കുറ്റിയോട്ട്, സാലിം ജീറോ ഡ് , ശ്രീജ മാട്ടുമുറി, ജ്യോതി ബസു കാരക്കുറ്റി, സജീഷ് മാട്ടുമുറി, പി.കെ ഹാജറ എന്നിവര്‍ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli