Trending

ദുരിത ബാധിതരെ ചേര്‍ത്തുപിടിച്ച് വിജയാഹ്ലാദം:



കൊടിയത്തൂരില്‍ വെള്ളംകയറിയ വീടുകളില്‍ മമ്മദാക്ക സന്ദര്‍ശനം നടത്തി.


കൊടിയത്തൂര്‍: മാട്ടുമുറി മൂന്നാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി മമ്മദാക്കയുടെ വിജയാഹ്ലാദം വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വിജയവാര്‍ത്ത എത്തിയ ഉടനെ മമ്മദാക്ക കൊടിയത്തൂര്‍ കാരാട്ട് പ്രദേശത്ത് വെള്ളംകയറിയ വീടുകളിലെത്തി കുടുംബങ്ങളെ ചേര്‍ത്തുപിടിച്ചു. 

കൊടിയത്തൂര്‍ ടീം വെല്‍ഫെയര്‍ സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള വീട് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മമ്മദാക്കയും പങ്കാളിയായി. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ഷംസുദ്ദീന്‍ ചെറുവാടി, വൈറ്റ് ഗാര്‍ഡ് അംഗം നൗഫല്‍ പുതുക്കുടി, ജ്യോതിബസു, സലീന ടീച്ചര്‍, ഇ.എന്‍ നദീറ, സാലിം ജീറോഡ് എന്നിവര്‍ പങ്കെടുത്തു.

വെള്ളം കയറിയ പതിനഞ്ചോളം വീടുകളിലും അംഗനവാടിയിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ അബൂബക്കര്‍, കെ.ടി ഹമീദ്, റഫീഖ് കുറ്റിയോട്ട്, ജാഫര്‍ പുതുക്കുടി, എം.വി മുസ്തഫ, വികെ സത്താര്‍, പിവി ആലിക്കുട്ടി, അബ്ദുല്ല മായത്തൊടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Previous Post Next Post
Italian Trulli
Italian Trulli