Trending

വിവിധ പോലീസ് സ്റ്റേഷനുകള്‍ക്കും ബറ്റാലിയനുകള്‍ക്കുമായി വാങ്ങിയ 117 വാഹനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്തു.



പോലീസ് സ്റ്റേഷനുകള്‍ക്കായി 55 മഹീന്ദ്ര ബൊലേറോ വാഹനങ്ങള്‍, മലയോര മേഖലയിലെ പോലീസ് സ്റ്റേഷനുകള്‍ക്കായി ഫോര്‍വീല്‍ ഡ്രൈവുള്ള രണ്ട് മാരുതി ജിമ്നി വാഹനങ്ങള്‍, ജില്ലകള്‍ക്കായി രണ്ടു മീഡിയം ബസ്സുകള്‍, ബറ്റാലിയനുകള്‍ക്കായി മൂന്നു ഹെവി ബസുകള്‍ എന്നിവയാണ് ഫ്ളാഗ് ഓഫ് ചെയ്തത്. ഹോണ്ട യൂണികോണ്‍ വിഭാഗത്തില്‍പ്പെട്ട 30 ഇരുചക്രവാഹനങ്ങളും ബജാജ് പള്‍സര്‍ 125 വിഭാഗത്തില്‍പ്പെട്ട 25 ഇരുചക്ര വാഹനങ്ങളും പുറത്തിറക്കി.
 
2023-24 സാമ്പത്തികവര്‍ഷത്തില്‍ 151 വാഹനങ്ങള്‍ വാങ്ങുന്നതിനായി 1203.63 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇവയില്‍ 117 വാഹനങ്ങളാണ് പുറത്തിറക്കിയത്.
 
തിരുവനന്തപുരത്ത് പേരൂർക്കട എസ് എ പി ബറ്റാലിയനിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്, മറ്റു മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli