Trending

EDUCATION NEWS; കാരക്കുറ്റിയിൽ പ്രവേശനോത്സവം വർണാഭമായി.



കൊടിയത്തൂർ: കാരക്കുറ്റി ജി.എൽ.പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടന്ന പ്രവേശനോത്സവം വർണാഭമായി. അലങ്കരിച്ച വിദ്യാലയാങ്കണത്തിലേക്ക് വർണ ബലൂണുകളും മധുരപലഹാരങ്ങളും വർണത്തൊപ്പിയും വെച്ചാണ് കുരുന്നുകളെ വരവേറ്റത്.


തുടർന്നു നടന്ന പരിപാടികൾ ഗ്രാമപഞ്ചായത്തംഗം വി ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡൻ്റ് വി മുഹമ്മദുണ്ണി അധ്യക്ഷനായിരുന്നു.


മാതൃസമിതി ചെയർ പേഴ്സൺ എം ഷാഹിദ, ഹെഡ്മാസ്റ്റർ ജി.എ റഷീദ്, എം മുഹമ്മദുണ്ണി മാസ്റ്റർ, പി.പി.സി നൗഷാദ് പ്രസംഗിച്ചു.


കുട്ടികൾക്കുള്ള സമ്മാനപ്പൊതികൾ വി ഷംലൂലത്ത്, കെ നൗഷാദ് വിതരണം ചെയ്തു. രക്ഷാകർതൃ ശിൽപശാലയിൽ പി ഷംനാബി ക്ലാസ്സെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli