Trending

EDUCATION NEWS; ഗവ. എൽ.പി സ്കൂൾ കഴുത്തൂട്ടിപുറായ; കുരുന്നുകൾക്ക് ഹൃദ്യമായി വരവേൽപ്പ്.



കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂൾ പ്രവേശനോത്സവം വാർഡ് മെമ്പർ എം.ടി റിയാസ് ഉദ്ഘാടനം ചെയ്യുന്നു.


കൊടിയത്തൂർ: 2024 - 25 അധ്യയന വർഷാരംഭത്തിൽ ആകാംക്ഷയോടെ സ്കൂൾ അങ്കണത്തിലെത്തിയ കുരുന്നുകൾക്ക് ഹൃദ്യമായ വരവേൽപ്പൊരുക്കി കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂൾ. കൊടിതോരണങ്ങളും ബലൂണുകളും കൊണ്ടലംകൃതമായ സ്കൂളിലേക്കെത്തിയ കുട്ടികളെ പിടിഎ പ്രവർത്തക സമിതിയംഗങ്ങളും അധ്യാപകരും ചേർന്ന് സ്വീകരിച്ചാനയിച്ചു.

വാർഡ് മെമ്പർ എം.ടി റിയാസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ.കെ റാഫി അധ്യക്ഷത വഹിച്ചു. രക്ഷാകർത്താക്കളും കുട്ടികളും എന്ന വിഷയത്തിൽ സീനിയർ അസിസ്റ്റന്റ് സി അബ്ദുൽ കരീം ക്ലാസെടുത്തു.

എസ്.എം.സി ചെയർമാൻ ടി ശിഹാബ്, പിടിഎ വൈസ് പ്രസിഡന്റ് ശംസു കുന്നത്ത്, ഷൈജൽ, വി.വി നൗഷാദ്, വിദ്യാർഥി പ്രതിനിധികളായ അയാൻ മുഹമ്മദ്, മുനവ്വർ സി.ടി എന്നിവർ ആശംസകൾ നേർന്നു.

ഹെഡ് മാസ്റ്റർ ടി.കെ ജുമാൻ സ്വാഗതവും എസ്.ആർ.ജി കൺവീനർ വി.പി ഷമീറ നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli