Trending

LOCAL NEWS; കൂളിമാട്ടിൽ പൊതു കുളം. നാട്ടുകാർ കൈകോർക്കുന്നു.



കൂളിമാട്: കൂളിമാട് അക്ഷര ക്ലബ് മുൻ കൈയെടുത്ത് പൊതുജന പങ്കാളിത്തത്തോടെ കിഴക്കും പാടത്ത് നിർമിക്കുന്ന
പൊതു കുളം യാഥാർത്ഥ്യമാകാൻ നാട്ടുകാർ കൈകോർക്കുന്നു. നിർമ്മാണത്തിനുള്ള ഫണ്ട് ശേഖരം പ്രവാസി പ്രമുഖൻ കെ.പി.എം. ബശീറിൽനിന്ന് ആദ്യഗഡു സ്വീകരിച്ചു കെ.എ. ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ കെ.എ. റഫീഖ്, അക്ഷര പ്രസിഡണ്ട് ഇ. മുജീബ്, ജ : സെക്രട്ടരി സി.എ. അലി, അംഗങ്ങളായ ഇ.കെ. നസീർ, ഇ. കുഞ്ഞോയി, കെ.കെ. ഫൈസൽ, മജീദ് കൂളിമാട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli