Trending

LOCAL NEWS; മാപ്പിളപ്പാട്ട്: ജാഫർ പാഴൂരിന് ഒന്നാം സ്ഥാനം.



കൂളിമാട്: മുറ്റത്തെ മുല്ല മ്യൂസിക്കൽ വാട്ട്സ് ആപ്പ് ഗ്രൂപ്പ് നടത്തിയ മാപ്പിളപ്പാട്ട് ആലാപന മത്സരത്തിൽ ഒന്നാം സ്ഥാനം ജാഫർ പാഴൂരിന് ലഭിച്ചു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുപ്പതിലധികം ഗായകർ മാറ്റുരച്ച മത്സരത്തിലാണ് ജാഫറിന് നേട്ടം ലഭിച്ചത്.

സ്വരമാധുര്യം കൊണ്ടനുഗ്രഹീതനായ ഈ ഗായകൻ വിദേശത്തും ജില്ലയ്ക്കകത്തും പുറത്തും നിരവധി വേദികളിൽ പാടിയിട്ടുണ്ട്. പരേതരായ കുറുമ്പറമ്മൽ മമ്മദ് - നഫീസ ദമ്പതികളുടെ പുത്രനാണ്. ജാഫറിനെ കൂളിമാട് സർഗവേദി അഭിനന്ദിച്ചു.
Previous Post Next Post
Italian Trulli
Italian Trulli