Trending

LOCAL NEWS; ഖിലാഫത്ത് ദിനം ആചരിച്ചു.



കൊടിയത്തൂർ: അഹമ്മദിയ മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ആഗോള അടിസ്ഥാനത്തിൽ ലോകത്ത് 213 രാജ്യങ്ങളിൽ ഖിലാഫത്ത് ദിനം ആചരിക്കുന്നതിന്റെ ഭാഗമായി കൊടിയത്തൂർ അഹ്'മദിയ്യ മുസ്ലിം ജമാഅത്തിൽ ഖിലാഫത്ത് ദിനം സമുചിതമായി ആഘോഷിച്ചു. മുഹമ്മദ് നബി സ്ര)യുടെപ്രവചന മനുസരിച്ച്ആഗോള മുസ്ലിം നേതൃത്വം (ഖിലാഫത്ത്) സ്ഥാപിതമായതിന്റെ അനുസ്മരണം ആയിട്ടാണ് അഹ്‌മദീ മുസ്ലിംകൾ ഖിലാഫത്ത് ദിനം ആചരിക്കുന്നത്.

കൊടിയത്തൂരിൽ നടന്ന യോഗത്തിൽ പ്രസിഡണ്ട് എം അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. തർബിയത്ത് പ്രചരണകാര്യ സെക്രട്ടറി ഇ. അബ്ദുറഹ്‌മാൻ സ്വാഗതം ആശംസിച്ചു.

മൗലവി സൽമാൻ ഫാരിസ്, ഇ അബ്ദുറഹ്മാൻഎന്നിവർ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയും എം. അക്ബർ സലിം തിലാവത്ത് നടത്തുകയും റിതിൻ അഹ്മദ് ഗാനാലാപനം നിർവഹിക്കുകയും ചെയ്തു.
Previous Post Next Post
Italian Trulli
Italian Trulli