കൊടിയത്തൂർ: പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് വേണ്ടി മക്കളെ അറിയാൻ പ്രോഗ്രാം സംഘടിപ്പിച്ചു. വിദ്യാർത്ഥികളെ അക്കാഡമിക് രംഗത്ത് ഉയർന്ന നിലയിലേക്ക് കൊണ്ടുവരുവാനും അവരുടെ സ്വഭാവ രൂപീകരണത്തിലും ധാർമിക രംഗത്തും നന്മയുള്ളവരാക്കി മുന്നോട്ടുകൊണ്ടു വരുന്നതിനും വേണ്ടിയാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.
വീട്ടിലെ അന്തരീക്ഷവും സാഹചര്യവും കുട്ടികളോടുള്ള രക്ഷിതാക്കളുടെ സമീപനവും കൗമാര പ്രായക്കാരായ കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ മുഖ്യപങ്ക് വഹിക്കുന്നുണ്ട് എന്ന് പ്രോഗ്രാമിന് നേതൃത്വം നൽകിയ CG and AC ട്രെയിനർ ശ്രീ ജിഷാദ് അഭിപ്രായപ്പെട്ടു.
പ്രിൻസിപ്പാൾ എം.എസ് ബിജു പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാർ സെക്രട്ടറി കെ.ടി സലിം, ഓ ഇന്ദിര സൗഹൃദ കോഡിനേറ്റർ പി.സി ജിംഷിത, പ്രോഗ്രാം കൺവീനർ ഫഹദ് ചെറുവാടി, ഇർഷാദ് ഖാൻ, സഹർബാൻ കോട്ട, സി.പി അസീസ്, എം.സി അബ്ദുൽബാരി, പി.കെ ജാസിറ എന്നിവർ പ്രോഗ്രാമിൽ പങ്കെടുത്തു.
