കൊടിയത്തൂർ: മലപ്പുറം ജില്ലയിലെ വേങ്ങരയിൽ നിന്നും സൗത്ത് കൊടിയത്തൂരിൽ വന്നു താമസമാക്കിയ പള്ളിത്തൊടിക അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ എട്ടു മക്കളുടെ കുടുംബ സംഗമം 25 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ രാത്രി 9 മണിവരെ കൊടിയത്തൂർ സലഫി പ്രൈമറി സ്കൂളിൽ വച്ച് നടത്തുന്നു. വ്യത്യസ്ത പരിപാടികളോട് കൂടി നടക്കുന്ന സംഗമത്തിൽ കുടുംബത്തെ പറ്റിയുള്ള ഡയറക്ടറി പ്രസിദ്ധീകരിക്കുന്നതാണ്.
കുടുംബങ്ങൾ തമ്മിലുള്ള പരിചയപ്പെടൽ, കലാപരിപാടികൾ ഗെയിംസ് തുടങ്ങി വ്യത്യസ്ത പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്. സി.പി ചെറിയ മുഹമ്മദ് ചെയർമാനും അബ്ദുൽ നാസർ വാലില്ലാപ്പുഴ കൺവീനറും നാസർ കൊടുവള്ളി ട്രഷററും ആയ കമ്മറ്റിയാണ് പരിപാടി നിയന്ത്രിക്കുന്നത്.
Tags:
kodiyathur

