കിഴുപറമ്പ്: റോവേഴ്സ് ക്ലബ്ബ് കല്ലിങ്ങൽ ചാലിയാർ പുഴയിൽ സംഘടിപ്പിച്ച മൂന്നാമത് എൻവിറ’ ഉത്തര മേഖല മലബാർ ജലോത്സവത്തിൽ വി.വൈ.സി.സി വാവൂർ ഒന്നാം സ്ഥാനവും ടൗൺ ടീം വാവൂർ രണ്ടാം സ്ഥാനവും പ്രവാസി കർഷകൻ ഓതുപ്പള്ളിപ്പുറായ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജലോത്സവം ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ആവേശം വിതറിയ മൽസരം കാണാൻ ആയിരകണക്കിന് ജനങ്ങളാണ് ചാലിയാറിൻ്റെ ഇരുകരകളിലും തടിച്ചുകൂടിയത്.
18 ടീമുകൾ പങ്കെടുത്ത മൽസരത്തിൽ ഒമ്പത് അംഗങ്ങളാണ് ഓരോ തോണിയിലും തുഴയെറിഞ്ഞത്. മലപ്പുറത്തെ ടൂറിസ്റ്റ് കേന്ദ്രമായ ചാലിയാറിലെ കിഴുപറമ്പ് മുറിഞ്ഞമാട് തുരുത്തിനു സമീപമാണ് വള്ളംകളി മത്സരം നടന്നത്.
സംഘാടക സമിതി ചെയർമാൻ സി.പി.എം റഫീഖ് അധ്യക്ഷത വഹിച്ചു. കിഴുപറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി സഫിയ, കിഴുപറമ്പ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി റഹ്മാൻ, ചേക്കു പയ്യനാട് എൻവിറ, ജില്ലാ പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാടൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി.കെ മുഹമ്മദ് അസ്‌ലം, എം.ടി ജംഷീറ ബാനു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ രത്നകുമാരി, വാർഡ് മെമ്പർമാരായ വൈപി സാക്കിയ നിസാർ, എം.എം മുഹമ്മദ്, തടത്തിൽ മൈമൂന, പി.കെ കമ്മദ് കുട്ടി ഹാജി, കെ.സി ഷുക്കൂർ, കെ.വി മുനീർ, എം.ഇ റഹ്മത്ത്, എം റഹ്മത്തുള്ള, കെ.വി സലാം, അലി ഇരട്ടമൊഴി, സുബി ബോസ് ജെല്ലിഫിഷ്, സ്വാഗത സംഘം കൺവീനർ നജ്മുദ്ധീൻ എഴുപതിങ്ങാടൻ സെക്രട്ടറി നവാസ് കുറുമാടൻ സംസാരിച്ചു.
സമാപന ചടങ്ങ് കോഴിക്കോട് സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ഉമേഷ്- എ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് ഫസലുറഹ്മാൻ ടി.സി, മുഹമ്മദലി എം.കെ എൻവിറ, ഹാരിസ് അബ്ബാസ് വേ റ്റു ഡന്റ്, അബ്ദുള്ള ഹാജി പട്ടാക്കൽ പി.കെ ഫ്യൂവെൽസ്, ബാവ പള്ളിക്കണ്ടി മോട്ടെക്സ്, അത്താഹു റഹ്മാൻ ഡി - ഡെക്കോർ, ബഷീർ എം.എം ഗ്രൂപ്പ്, ബാവ വൈപി ട്രാവൽസ്, സലാം മാളിയേക്കൽ എൻവിറ, നിസാർ വൈ.പി, സൈദ് പുന്നാടൻ, സൈദലവി മാട്ടത്തൊടി, അഷ്‌റഫ് - ഇ. ക്ലബ്ബ് ചെയർമാൻ നിയാസ് എം.സി, വൈസ് പ്രസിഡന്റ് ജലീൽ എടക്കര സമാപനത്തിൽ സംസാരിച്ചു.

