കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ സലഫി സ്കൂൾ അധ്യാപകർ പഠിതാക്ക ളുടെ വീടുകൾ കയറി പഠന വേഗം ഉറപ്പാക്കി. ബോധന സങ്കേതങ്ങൾ ആധുനീകരിക്കുന്നതിന്റെ ഭാഗമായി പഠന സാഹചര്യങ്ങൾ നേരിട്ടറിയുന്നതിനായി മുഴുവൻ വിദ്യാർത്ഥികളുടേയും വീടും അനുബന്ധങ്ങളും മനസ്സിലാക്കുന്നതായിരുന്നു പദ്ധതി. രാവിലെ 9 മുതൽ വൈകിട്ട് ഏഴുവരെ നീണ്ട സന്ദർശന പരിപാടി കുട്ടികളിലും രക്ഷിതാക്കളിലും ഏറെ ആവേശമുയർത്തി.
പഠന നൈരന്തര്യത്തിനും വേഗത്തിനും തടസ്സം നിൽക്കുന്ന കാരണങ്ങൾ ബോധമാക്കിയും ബോധ്യപ്പെടുത്തിയും ടീമംഗങ്ങൾ തങ്ങളുടെ ദൗത്യം പൂർത്തീകരിച്ചു.
ഭവന സന്ദർശക സംഘത്തിൽ കവിത ടീച്ചർ, സജ്ന മിസ്, ഹഫ്സത്ത് മിസ്, തസ്ലീന മിസ്, നജ്മുന്നിസ മിസ്, ഷീന മിസ്, ഹെലൻ മിസ്, ഹെഡ് മാസ്റ്റർ കെ.വി.അബ്ദുസ്സലാം എന്നിവർ പങ്കാളികളായി.



