സഹൃദയ കൂട്ടായ്മ വേദിയിൽ അൻസാർ നന്മണ്ട സംസാരിക്കുന്നു.
കൊടിയത്തൂർ: സഹൃദയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 'ബന്ധങ്ങൾ, വിജയത്തിന്, സമാധാനത്തിന്' എന്ന തലക്കെട്ടിൽ പ്രഭാഷണം സംഘടിപ്പിച്ചു. യുവ പ്രഭാഷകൻ അൻസാർ നന്മണ്ട വിഷയത്തെ കുറിച്ച് സംസാരിച്ചു.
കൂട്ടായ്‌മ ചെയർമാൻ എം.കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ടി.കെ അബൂബക്കർ ഉപഹാര സമർപ്പണം നടത്തി. ഷമീം കാവിൽ റിപ്പോർട്ട് അവതരിപ്പിച്ചു, കൊടിയത്തൂർ ഖാളി എം.എ അബ്ദുസലാം, ടി.ടി അബ്ദുറാഹിമാൻ എന്നിവർ സംബന്ധിച്ചു. പി.വി ഷാജഹാൻ സ്വാഗതവും അബൂബക്കർ പുതുക്കുടി നന്ദിയും പറഞ്ഞു.
Tags:
KODIYATHUR
