കൊടിയത്തൂർ: പഠന രംഗത്ത് മികവ് പുലർത്തുന്നതിനോടൊപ്പം പാഠ്യേതര രംഗത്തും വിദ്യാർത്ഥികൾ ശ്രദ്ധ കൊടുത്ത് മികവ് കാട്ടണമെന്ന് ഇ.എം.ഇ.എ ജനറൽ സെക്രട്ടറിയും എം.എൽ.എ യുമായ പി.കെ ബഷീർ പറഞ്ഞു. കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച 'അനുമോദനം' ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന കലോത്സവം, പ്രവർത്തിപരിചയ മേള, ശാസ്ത്രോത്സവം, കായിക മേള, പാദ വാർഷിക പരീക്ഷ എന്നിവയിൽ മികവ് കാട്ടിയ വരെയാണ് ആദരിച്ചത്.
പി.ടി.എ പ്രസിഡൻ്റ് എസ്.എ നാസർ അധ്യക്ഷനായി. മാനേജർ ബലത്തിൽ ബാപ്പു മുഖ്യാതിഥിയായി. മാനേജിംഗ് കമ്മറ്റി അംഗം കെ.എം അക്ബർ, പ്രധാനാധ്യാപകൻ ജി.സുധീർ, പ്രിൻസിപ്പാൾ എം.എസ് ബിജു, നാസർ കരങ്ങാടൻ, കെ.കെ അബ്ദുൽ ഗഫൂർ, റിഫാൻ അഹമ്മദ്, എം.പി ഷമീർ അഹമ്മദ് സംസാരിച്ചു.
