കൊടിയത്തൂർ: കേരള സർക്കാർ ആവിഷ്കരിച്ച സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയുടെ ഓൺലൈൻ അപേക്ഷകൾ തീർത്തും സൗജന്യമായി യുവധാര ഗ്രന്ഥശാല കാരക്കുറ്റി ക്യാമ്പ് സംഘടിപ്പിച്ചു നടത്തി. ഗ്രന്ഥശാല സെക്രട്ടറി ഗിരീഷ് കാരക്കുറ്റി ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാല പ്രസിഡൻ്റ് കെ സി മുഹമ്മദ് നജീബ് അധ്യക്ഷത വഹിച്ചു. എംകെ അബ്ദുസ്സലാം, ശ്രീജിത്ത് ജി.കെ, കെ.കെ.സി ബഷീർ എന്നിവർ സംസാരിച്ചു. ഷാമിൽ കോട്ടമ്മൽ, ആയുഷ് സി പ്രകാശ് എന്നിവർ നേതൃത്വം നൽകി. ലൈബ്രറിയൻ സുനിൽ പി.പി സ്വാഗതവും അഖിൽ ദാസ് സി.കെ നന്ദിയും പറഞ്ഞു.
Tags:
kodiyathur
