കൊടിയത്തൂർ: പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്രഥമ ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ (ഫോസ ഫസ്റ്റ് ബാച്ച്) "ബഡായി ഫെസ്റ്റ്" എന്ന പേരിൽ സംഗമം സംഘടിപ്പിച്ചു. സഹപാഠികൾ ഒത്തുകൂടി സംസാരിച്ചും ചിരിച്ചും ആടിയും പാടിയും ഒരു ദിവസം മുഴുവൻ ചിലവഴിച്ചു. നിരവധി സഹപാഠികൾ പങ്കെടുത്ത പരിപാടി പ്രഥമ ബാച്ചിലെ ഏറ്റവും പ്രായം കൂടിയ അംഗം കുന്നത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
പ്രഥമ ബാച്ച് കൺവീനർ അഷ്റഫ് കൊളക്കാടൻ അദ്ധ്യക്ഷനായി. വഹാബ് കൊടിയത്തൂർ, ഒ.കെ ആയിശ, കരീം ചക്കാലൻ, അബ്ദുറഹിമാൻ ഉള്ളാട്ടിൽ, രാജൻ കൊടിയത്തൂർ തുടങ്ങിയവർ സംസാരിച്ചു.
പരിപാടിക്ക് കെ.സി അബ്ദുറഹിമാൻ, ഇസ്മായിൽ കുട്ടി കഴായിക്കൽ, സുബ്രഹ്മണ്യൻ, സുബൈദ വി.വി, ഇസ്മായിൽ കുട്ടി കൈതക്കൽ, ഹസ്സൻ ഹുസ്സൻ, റൗഫ് കൊടിയത്തൂർ, ആലി കുട്ടി കൊടിയത്തൂർ, ഫാത്തിമ കുട്ടി മാവായി, ഷരീഫ ഹയ്, കെ.എസ് സുബൈർ, സത്താർ കാരശ്ശേരി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.


