Trending

സംസ്ഥാനത്ത് കോൺഗ്രസ് ഇനി ഹർത്താൽ പ്രഖ്യാപിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.



സംസ്ഥാനത്ത് കോൺഗ്രസ് ഇനി ഹർത്താൽ പ്രഖ്യാപിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഹർത്താൽ എന്ന സമര മുറക്ക് കോൺഗ്രസ് എതിരാണ്. സംസ്ഥാന ബജറ്റ് സാധാരണക്കാരന്റെ നടുവൊടിക്കുന്നതാണ്. നികുതിക്കൊള്ള അടിച്ചേൽപ്പിക്കുന്നു.

പാവങ്ങളുടെ പണം കൊള്ളയടിച്ച് പിണറായി ധൂർത്തടിക്കുന്നുവെന്നും പാവങ്ങളെ പിഴിഞ്ഞ് ഇടത് നേതാക്കൾക്ക് ആഡംബര ജീവിതം നയിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത ബജറ്റാണ് സംസ്ഥാന സർക്കാർ അവതരിപ്പിച്ചത്.

മദ്യവില വർധിപ്പിച്ചത് സി പി എംഎം ലഹരിക്കടത്ത് മാഫിയയെ സഹായിക്കാനാണ്. യാഥാർഥ്യം പറയുമ്പോൾ മുഖ്യമന്ത്രി ക്ഷോഭിച്ചിട്ട് കാര്യമില്ല. ദിശാ ബോധമില്ലാത്ത ബജറ്റാണ്. ഇന്ധന വില എല്ലാ മേഖലയിലും വിലക്കയറ്റത്തിന് ഇടയാക്കുമെന്നും കെ.സുധാകരൻ കൂട്ടിച്ചേർത്തു.
Previous Post Next Post
Italian Trulli
Italian Trulli