Trending

വഞ്ചനക്കേസ്: നടൻ ബാബുരാജ് അറസ്റ്റിൽ.



അടിമാലി: വഞ്ചനക്കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. റവന്യൂ നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിന് നൽകി പണം തട്ടിയെന്നാണ് കേസ്. അടിമാലി പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതിയുടെ നിർദേശപ്രകാരം നടൻ പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.

നടനെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മെഡിക്കൽ പരിശോധന പൂർത്തിയായി. പണം തട്ടിയെന്ന് കാട്ടി കോതമംഗലം സ്വദേശി അരുൺ നൽകിയ പരാതി നിലവിലുണ്ടായിരുന്നു. 40 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. 2020ലാണ് ഇരുവരും തമ്മിൽ ഇടപാട് നടന്നത്.

കോവിഡ് പ്രതിസന്ധി മൂലം റിസോർട്ട് നടത്താനാവാത്തതിനെ തുടർന്ന് അരുൺ അധികൃതരെ സമീപിച്ചപ്പോഴാണ് റിസോർട്ട് റവന്യൂ നടപടി നേരിടുന്ന കാര്യമറിയുന്നതും ഇത് സംബന്ധിച്ച് ബാബുരാജിനെ ബന്ധപ്പെടുന്നതും. എന്നാൽ ഒരു വർഷത്തെ ഉടമ്പടിയുള്ളതിനാൽ വാക്കുതർക്കമുണ്ടാവുകയും അരുൺ പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.
Previous Post Next Post
Italian Trulli
Italian Trulli