വെട്ടുപാറ: "Festuary 2023" എന്ന പേരിൽ നടന്ന വാവൂർ എ.എം.എൽ.പി സ്കൂൾ 82-ാമത് വാർഷിഘോഷം ഫെബ്രു: 3,4 തീയതികളിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെട്ടു. ശ്രീ. ടി.വി ഇബ്രാഹീം എം.എൽ.എ പരിപാടിയുടെ ഉദ്ഘാടനകർമം നിർവഹിച്ചു. എച്ച്.എം ശ്രീമതി എം സുഹറ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ശ്രീ. അബ്ദുൽ മജീദ് അധ്യക്ഷ സ്ഥാനം അലങ്കരിച്ചു.
ചീക്കോട് പഞ്ചായത്ത് പ്രസിഡന്റ് എളങ്കയിൽ മുംതാസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേർസൺ നസീമ, വാർഡ് മെമ്പർ മൈമൂന, മാനേജർ ശ്രീമതി റസിയ, എ.ഇ.ഒ ശ്രീ ശശിധരൻ, ബി.പി.സി ശ്രീ രാജേഷ്, പി.ടി.എ വൈസ് പ്രസിഡന്റ് അസ്‌ലം വെട്ടുപാറ, എം.ടി.എ പ്രസിഡന്റ് ശ്രീമതി നജുമുന്നിസ, ശ്രീ അബ്ദുറഹിമാൻ മാസ്റ്റർ, റഹ്മാൻ വെട്ടുപാറ, കെ.വി.എ സലാം, അസീസ് വെട്ടുപാറ തുടങ്ങിയവർ പ്രസംഗിച്ചു.
ജലീസ് മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു. എൽ.എസ്.എസ് നേടിയ കുട്ടികളെ ആദരിക്കൽ, മികവ് പ്രകാശനം, അവാർഡ് വിതരണം, ഉപഹാര സമർപ്പണം എന്നിവ നടത്തി.
സമീപ പ്രദേശങ്ങളിലെ അംഗനവാടി നഴ്സറി കുട്ടികളുടെ കലാ പരിപാടികളും സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച ഇമ്പമാർന്ന കലാ വിരുന്നും നറുകര കലാസംഘം ഒരുക്കിയ നാടൻപാട്ടും അരങ്ങേറി.
കുട്ടികളുടെ ഇമ്പമാർന്ന കലാ പരിപാടികൾ വീക്ഷിക്കാൻ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും നിറഞ്ഞ സദസ്സ് പരിപാടിക്കു മാറ്റു കൂട്ടി.


