കൊടിയത്തൂർ: ജന ജീവിതത്തെ കൂടുതൽ ദുരിതപൂർണമാക്കുന്നതും ഭരണ കൂടത്തിന്റെ സാമ്പത്തിക കൊടുക്കാര്യസ്ഥത സാധരണക്കാരന്റെ തലയിൽ അടിച്ചേൽപ്പിക്കുന്നതുമാണ് സംസ്ഥാന ബജറ്റെന്ന് പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡണ്ട് അസ്‌ലം ചെറുവാടി പറഞ്ഞു.
വെൽഫെയർ പാർട്ടി കൊടിയത്തൂർ യൂണിറ്റ് കൺവെൻഷൻ ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡണ്ട് ജാഫർ പുതുക്കൂടി അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ജില്ലാ സെക്രട്ടറി സാലിഹ് കൊടപ്പന, മണ്ഡലം പ്രസിഡന്റ് ഷംസുദീൻ ചെറുവാടി, പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ഹമീദ്, വാർഡ് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ, റഫീഖ് കെ, അമീൻ, മുംതാസ് തുടങ്ങിയവർ സംസാരിച്ചു.
Tags:
KODIYATHUR
