Trending

നികുതി ഉയര്‍ത്തിയും സെസ് ചുമത്തിയും ഞെട്ടിച്ച് ബജറ്റ്; വിശദമായി അറിയാം.



തിരുവനന്തപുരം: പെട്രോളിനും ഡീസലിനും മദ്യത്തിനും സെസ് ഏര്‍പ്പെടുത്തി ഞെട്ടിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ബജറ്റ്. വാഹനം, വൈദ്യുതി, വീടുകള്‍ തുടങ്ങിയവയ്ക്ക് നികുതി കൂട്ടിയതും ഭൂമിയുടെ ന്യായവില വര്‍ധനയും സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി.

കേരളാ ബജറ്റ് ഒറ്റ നോട്ടത്തിൽ:

1.1,35,419 കോടി റവന്യൂ വരുമാനവും 1,76089 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്.

2. റവന്യൂ കമ്മി 23,942 കോടി രൂപ (2.1% of ജിഎസ്ഡിപി).

3. ധനകമ്മി 39,662 കോടി രൂപ (3.5% of ജിഎസ്ഡിപി).

4.ശമ്പളത്തിന് 40,051 കോടി രൂപയും പെന്‍ഷന് 28,240 കോടി രൂപയും സബ്സിഡിയ്ക്ക് 2190 കോടി രൂപയും.

5. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 14,149 കോടി.

6.കുടുംബശ്രീയ്ക്ക് 260 കോടി രൂപ.

7.സാമൂഹ്യ സുരക്ഷാ പെന്‍ഷന് 9764 കോടി രൂപ

8. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി 71,861 വീടുകളും 30 ഭവന സമുച്ചയങ്ങളും നിര്‍മ്മിക്കും. ഇതിനായി 1436 കോടി രൂപ.

9. കേരളത്തില്‍ ആഭ്യന്തരോല്‍പ്പാദനവും തൊഴില്‍/സംരംഭക/നിക്ഷേപ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി മേക്ക് ഇന്‍ കേരള പദ്ധതി നടപ്പിലാക്കും.

10. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് 2000 കോടി രൂപ.

11. റബര്‍ വിലയിടിവ് തടയുന്നതിന് 600 കോടി.

12. തേങ്ങയുടെ സംഭരണ വില 34 രൂപയായി ഉയര്‍ത്തി.

13. കയര്‍ ഉല്‍പ്പന്നങ്ങളുടെയും ചകിരിയുടെയും വിലസ്ഥിരത ഫണ്ടിനായി 38 കോടി രൂപ.

14. കശുവണ്ടി മേഖല പുനരുജ്ജീവന പാക്കേജ് 30 കോടി.

15. കാഷ്യൂ ബോര്‍ഡിന് റിവോള്‍വിങ് ഫണ്ടിനായി 43.55 കോടി.

16. അതിദാരിദ്ര്യ ലഘൂകരണത്തിന് ഗ്യാപ് ഫണ്ട് 50 കോടി.

17. എല്ലാവര്‍ക്കും നേത്രാരോഗ്യത്തിന് നേര്‍കാഴ്ച പദ്ധതി.

18. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് 50.85 കോടി.

19. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാനവിഹിതമായി 230 കോടി

20. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ 65 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കും.

21. ഗള്‍ഫ് മലയാളികളുടെ ഉയര്‍ന്ന വിമാനക്കൂലി പ്രശ്നം പരിഹരിക്കാന്‍ 15 കോടിയുടെ കോർപസ് ഫണ്ട്.

22. ഇടുക്കി, വയനാട്, കാസര്‍ഗോഡ് വികസന പാക്കേജ് 75 കോടി രൂപ വീതം.

23. പുതിയ വൈദ്യുതി സബ്സ്റ്റേഷനുകള്‍, ലൈനുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് 300 കോടി.

24. കൊച്ചി -പാലക്കാട് വ്യാവസായിക ഇടനാഴി ഒന്നാം ഘട്ടമായി 10000 കോടി രൂപയുടെ നിക്ഷേപം – 5 വര്‍ഷത്തിനുള്ളില്‍ 1 ലക്ഷം പേര്‍ക്ക് തൊഴില്‍

25. കെ-ഫോണ്‍ -ന് 100 കോടി രൂപ, സൗജന്യ ഗാര്‍ഹിക ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നതിന് 2 കോടി രൂപ

26. കേരള സ്പേസ് പാര്‍ക്കിന് 71.84 കോടി

27. സ്റ്റാര്‍ട്ട് അപ്പ് മിഷന് 90.52 കോടി

28. അഴീക്കല്‍, ബേപ്പൂര്‍, കൊല്ലം, വിഴിഞ്ഞം, പൊന്നാനി തുറമുഖങ്ങളില്‍ ഷിപ്പിംഗ് അടിസ്ഥാന സൗകര്യവികസനത്തിന് – 40.5 കോടി

29. അഴീക്കലില്‍ 3698 കോടി രൂപ ചെലവില്‍ ഗ്രീന്‍ ഫീല്‍ഡ് ഇന്റര്‍നാഷനല്‍ പോര്‍ട്ട്

30. 765.44 കോടി രൂപ ചെലവ് വരുന്ന പുനലൂര്‍ - പൊന്‍കുന്നം റോഡിന്റെ നിലവാരം ഉയര്‍ത്തുന്ന പ്രവൃത്തികള്‍ ഇ.പി.സി മോഡിലേക്ക്.

31. കെഎസ്ആര്‍ടിസിയ്ക്ക് പ്ലാന്‍ വിഹിതം ഉള്‍പ്പടെ 1031 കോടി നല്‍കും.

32. വിനോദസഞ്ചാര മേഖലയ്ക്ക് 362.15 കോടി

33. 10 കോടി രൂപ ചെലവില്‍ കാപ്പാട് ചരിത്ര മ്യൂസിയം സ്ഥാപിക്കും.

34. ആര്‍സിസിയെ സംസ്ഥാന കാന്‍സര്‍ സെന്ററായി ഉയര്‍ത്തും.

35. തലശേരി ബ്രണ്ണന്‍ കോളേജില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ അക്കാഡമിക് കോംപ്ലക്സ്

36. യുവകലാകാരന്‍മാര്‍ക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ് 13 കോടി

37. ജില്ലകളില്‍ പൈതൃക മ്യൂസിയം സ്ഥാപിക്കുന്നതിന് 5.5 കോടി

38. കൊല്ലം പീരങ്കി മൈതാനത്ത് ‘കല്ലുമാല സമര സ്ക്വയര്‍’ സ്ഥാപിക്കുന്നതിന് 5 കോടി രൂപ.
Previous Post Next Post
Italian Trulli
Italian Trulli