കൂളിമാട്: ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്, ചൂലൂർ കുടുംബാരോഗ്യ കേന്ദ്രവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ജീവതാളം സ്ക്രീനിംഗ് ക്യാമ്പ് കൂളിമാട് പത്താം വാർഡിൽ തുടക്കമായി. ക്ലസ്റ്റർതല ക്യാമ്പിന്റെ ഉദ്ഘാടനം വാർഡ് മെംബർ കെ.എ റഫീഖ് നിർവ്വഹിച്ചു.
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് എം.ഒ രജീഷ അധ്യക്ഷയായി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഇ അബ്ദുറഷീദ് ക്ലാസെടുത്തു. അബ്ദുല്ല മാനൊടുകയിൽ, ആശാ വർക്കർമാരായ കെ.വി നുസ്റത്ത്, വി.ജയ, കെ ശൈലജ, മജീദ് കൂളിമാട്, ടി.സി റഷീദ് സംസാരിച്ചു.
Tags:
MAVOOR
