ചെറുവാടി: പഴംപറമ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ എജുക്കേഷൻ സൊസൈറ്റിയുടെ പ്രഥമ സംരംഭമായ റിയൽ പബ്ലിക് സ്കൂളിൻ്റെ നാലാം വാർഷികാഘോഷ പരിപാടികളുടെ സമാപനം റിയൽ ഫെസ്റ്റ് 2023 സാംസ്കാരിക സംഗമത്തോടെയും വിദ്യാർത്ഥികളുടെ കലാപരിപാടികളോടെയും സമാപിച്ചു.
സമാപന സമ്മേളനം തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ ലിൻ്റോ ജോസഫ് നിർവഹിച്ചു. പ്രസിഡണ്ട് എസ്.എ നാസർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വക്കറ്റ് കെ.പി സുഫിയാൻ മുഖ്യാതിഥിയായി.
ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആയിഷ ചേലപ്പുറത്ത്, വാർഡ് മെമ്പർ മറിയം കുട്ടിഹസൻ, പി.ജി മുഹമ്മദ്, ബഷീർ കുന്താണിക്കാവിൽ, കണ്ണൻകുട്ടി മോട്ടമ്മൽ, നവാസ് കെ.വി, സാദിക്കലി പുത്തലത്ത്, മോയിൻകുട്ടി കുറുവാടങ്ങൽ, മുജീബ്റഹ്മാൻ എൻ.കെ, കുഞ്ഞിമൊയ്തീൻ വേക്കാട്ട്, റംസീന ടീച്ചർ, അഷ്‌രിഫ ടീച്ചർ, ബേബി ടീച്ചർ, ഷാജു റഹ്മാൻ കെ.പി, അസീസ് മോലിപ്പാറ എന്നിവർ സംസാരിച്ചു.
