പന്നിക്കോട്: ഹിദായത്തു സ്വിബ് യാൻ സുന്നി മദ്രസ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അജ്മീർ ഉറൂസ് ഭകതി സാന്ദ്രമായ ആത്മീയ മജ്ലിസോടെ ഞായറാഴ്ച സമാപിച്ചു. ഫെബ്രുവരി മൂന്ന്, നാല്, അഞ്ച് തിയ്യതികളിലായി പന്നിക്കോട് അജ്മീർ പൂന്തോപ്പ് നഗരിയിൽ സംഘടിപ്പിച്ച ഉറൂസ് വെള്ളിയാഴ്ചാണ് ആരംഭിച്ചത്.
വെള്ളിയാഴ്ചരാവിലെ 6.30 ന് മഹല്ല് ഖബർസ്ഥാനിൽ സമൂഹ സിയാറത്തിന് ശേഷം ഉറൂസ് നഗരിയിൽ പതാക ഉയർത്തി കൊണ്ടാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് സമാരംഭം കുറിച്ചത്.
വെള്ളിയാഴ്ചസയ്യിദ് ജസീൽ ശാമിൽ ഇർഫാനിയും ശനിയാഴ്ച ശാക്കിർ ബാഖവി മമ്പാടും മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.
ഞായറാഴ്ച നടന്ന സമാപന പരിപാടി എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി വാഹിദ് സഖാഫി കുളങ്ങര ഉദ്ഘാടനം നിർവ്വഹിച്ചു.
സകരിയ്യ സഖാഫി അദ്ധ്യക്ഷനായിരുന്നു.
ശേഷം നടന്ന ആത്മീയ മജ്ലിസിന് സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി കടലുണ്ടി നേതൃത്വം നൽകി. യു.പി ആലി, യു.പി മമ്മദ് പുളിക്കൽ, അബ്ദുല്ല മാസ്റ്റർ യു.പി, ഇസ്മാലുട്ടി മാസ്റ്റർ പി.വി ആശംസകളർപ്പിച്ചു.
മുഹമ്മദ് പുളിക്കൽ സ്വാഗതവും നിസാർ മാസ്റ്റർ നന്ദിയും പറഞ്ഞു അന്നദാനത്തോടെ പരിപാടികൾ സമാപിച്ചു.
Tags:
KODIYATHUR

