പന്നിക്കോട്: കഴിഞ്ഞ ദിവസം നമ്മോട് വിട പറഞ്ഞു പോയ പന്നിക്കോട് ഗോതമ്പ് റോഡ് സ്വദേശിയും സക്സസ് ബിൽഡിംഗ്, ജി-വർത്ത് പ്രൊപ്പർട്ടിസ്
എൽ.എൽ.പി പദ്ധതികളുടെ മേൽനോട്ടക്കാരനുമായ
ഗവ ചീഫ് റിട്ട: എൻജിനീയർ മുഹമ്മദ് സാഹിബിന്റെ വിയോഗത്തിൽ സക്സസ് ഓഡിറ്റോറിയത്തിൽ അനുശോചനയോഗവും പ്രാർത്ഥന മജ്‌ലിസും സംഘടിപ്പിച്ചു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് മാനേജറും ജി വർത്ത് കൺവീനറുമായ മോയിൻകുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കെ.എം അബ്ദുൽ കരീം ഹാജി ആമുഖ പ്രഭാഷണം നടത്തി. ഖതീബ് ഉസ്താദ് റഊഫ് ബാഖവി പ്രാർത്ഥനക്ക് നേതൃത്വം നൽകി.
വാർഡ് മെമ്പർ ശിഹാബ് മാട്ടുമുറി അനുസ്മരണ പ്രഭാഷണം നടത്തി. യൂ അബ്ദുള്ള ഫാറൂഖി, സുബൈർ നെല്ലിക്കപറമ്പ്
മജീദ് മാസ്റ്റർ പുതുക്കുടി, ബാബു പൊലു കുന്നത്ത് (വാർഡ് മെമ്പർ), യു.പി മമ്മദ്, ഹരീഷ് പന്നിക്കോട്, സാദിഖലി ചെറുവാടി, വൈത്തല അബൂബക്കർ, യു.പി അബ്ദുള്ള മാസ്റ്റർ, എം.എം ആസാദ് കൂടരഞ്ഞി, ഗഫൂർ ഫൈസി, എം ഉമ്മർ ഹാജി ചെറുപ്പ, അബ്ദുൽ അസീസ് നെല്ലിക്കാപറമ്പ്, സി.കെ റസാക്ക്, അഹമ്മദ് കുട്ടി മാസ്റ്റർ, അസീസ് മാസ്റ്റർ വെട്ടുപാറ, വി അബ്ദു മോൻ, എ.കെ മുഹമ്മദലി, കാസിം സഖാഫി, ടി.കെ അബൂബക്കർ, എ.പി ആരിഫലി തുടങ്ങിയവർ അനുശോചന പ്രഭാഷണം നടത്തി.
എ.പി.സി മുഹമ്മദ്, റഹ്മത്തുള്ള പത്തനാപുരം, മൊയ്തീൻ ഒങ്ങുങ്ങൽ, എ.പി ശംസുദ്ദീൻ, ഫായിസ്, സഹദ് പരിപാടിക്ക് നേതൃത്വം നൽകി. യു.പി ഷൗക്കത്തലി നന്ദി പ്രകാശിപ്പിച്ചു.


