Trending

തൃക്കളയൂർ ബ്രദേഴ്സ് ക്ലബ്ബ് ലൈബ്രറി നാടിന് സമർപ്പിച്ചു


കീഴുപറമ്പ്.വായനയെ  സ്നേഹിക്കുന്നവർക്കും, വായനാശീലം നഷ്ടപ്പെട്ടവർക്കും പുത്തനുണർവേകി 1200 വിവിധ പുസ്തകങ്ങളടങ്ങിയ ലൈബ്രറിയാണ്  ക്ലബ്ബിന്റെ ഇരുപതാം വാർഷികത്തിൽ  കീഴുപറമ്പ് തൃക്കളയൂരിൽ  നാട്ടുകാർക്കായി തുറന്നത്. പഞ്ചായത്തിൽ തന്നെ ഏറ്റവും പഴക്കം ചെന്ന ലൈബ്രറി നിലനിന്നിരുന്ന പ്രദേശമായിരുന്നു തൃക്കളയൂർ.ആലുംകണ്ടി സ്കൂളിന് സമീപത്ത് നടന്ന ക്ലബ്ബിന്റെ  വാർഷികാഘോഷ പരിപാടിയിൽ അരീക്കോട് സി.ഐ ശ്രീ.അബ്ബാസലി പാറക്കുന്നത്ത് അബ്ദു കാക്കക്ക് പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ  സി.കെ സഹ്‌ല മുനീർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ മുഹമ്മദ് അസ്‌ലം എന്നിവർ ആശംസകൾ നേർന്നു.ശേഷം പ്രദേശത്ത് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.
 ക്ലബ്ബ് രക്ഷാധികാരി അനിൽ.സി അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് അരുൺ സായ് സ്വാഗതവും ഗഫൂർ പി റിപ്പോർട്ടും അവതരിപ്പിച്ചു. സെക്രട്ടറി ആകാശ്.പി  നന്ദിയും പറഞ്ഞു.
 ശേഷം കലോപ്സിയ - 2023 എന്ന പേരിൽ  ഏഷ്യാനെറ്റ് മൈലാഞ്ചി ഫെയിം ഫാസില ബാനുവിന്റെ നേതൃത്വത്തിൽ ലൈവ് ഷോ ഗാനമേളയും അരങ്ങേറി.
Previous Post Next Post
Italian Trulli
Italian Trulli