വെസ്റ്റ് കൊടിയത്തൂർ: മജ്‌ലിസുന്നൂർ വാർഷികത്തിന് തുടക്കമായി. ഇസ്ലാമിക് സെന്റർ ചെയർമാൻ കെ ഹസ്സൻ കുട്ടി സാഹിബ് പതാകയുയർത്തി. സയ്യിദ് മിർബാദ് തങ്ങൾ ഉദ്ഘടനം ചെയ്യ്തു. കെ ഹസ്സൻകുട്ടി സാഹിബ് അദ്ധ്യക്ഷത വഹിച്ചു.
ഉസ്താദ് അഷ്റഫ് റഹ്മാനി കൽപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ശരീഫ് അമ്പലകണ്ടി സ്വാഗതം പറഞ്ഞ പരിപാടിയിൽ മദ്റസ സ്വാദർ യൂനുസ് വാഫി, മുഹമ്മദ് കോയ ഫൈസി, ബാസിത് ഹുദവി, യുസുഫ് ഫൈസി തുടങ്ങിയവർ സംബന്ധിച്ചു.
കോയക്കുട്ടി ഹാജി, ഹുസൈൻ ഹാജി, ഇഖ്ബാൽ ടി, കെ അബ്ദുറഹിമാൻ, എ.കെ കുട്ടിഹസ്സൻ, മുഹമ്മദ് കോയ ഫൈസി, തെന്നഞ്ചേരി അബ്ദുറഹ്മാൻ, സിദ്ദീഖ്, ഹനീഫ, മുഹമ്മദ് പി, റസീഖ്, അലവി, മമ്മദ് എം, ചുങ്കത്ത് അബ്ദുല്ല തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
KODIYATHUR