പന്നിക്കോട്: കൊടിയത്തൂർ
പഞ്ചായത്തിലെ മുഴുവൻ ഭിന്നശേഷിക്കാരുടെ വീടുകളും സന്ദർശിച്ച അവരുടെ വീടുകളിലെ അവസ്ഥകളും കുടുംബത്തിന്റെ വിവരങ്ങൾ ശേഖരിക്കുവാൻ വേണ്ടി പഞ്ചായത്ത് പരിവാർ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവേക്ക് തുടക്കം കുറിച്ചു.
സർവേയുടെ ഉദ്ഘാടന കർമ്മം വാലില്ലാപ്പുഴ സണ്ണി പ്ലാത്തോട്ടത്തിന്റെ വീട്ടിൽ വച്ച് സെറിബിൾ പ്ലാസി ബാധിച്ച 20 വർഷത്തോളമായി വീട്ടിൽ പരസഹായമില്ലാതെ തളർന്നു കിടക്കുന്ന അനീറ്റ എന്ന കുട്ടിയുടെ വിവരങ്ങൾ ശേഖരിച്ചാണ് സർവേ ആരംഭിച്ചത്.
പല വീടുകളും സന്ദർശിച്ച സമയങ്ങളിൽ അവിടുത്തെ അവസ്ഥകൾ വളരെ പരിതാപകരമാണ്. നാലു വയസ്സു മുതൽ അമ്പതു വയസ്സു വരെയുള്ള കുട്ടികളും മറ്റൊരാളുടെ സഹായങ്ങൾ ഇല്ലാതെ അനങ്ങാൻ പോലും കഴിയാത്ത മനസ്സ് വേദനിപ്പിക്കുന്ന കാഴ്ചകളാണ് കാണുവാൻ സാധിക്കുന്നത്.
സർവേക്ക് നേതൃത്വം നൽകുന്നത് പരിവാർ കമ്മിറ്റി ഭാരവാഹികളായ അബ്ദുൽ അസീസ് കാരക്കുറ്റി, ബഷീർ ചെറുവാടി, കരീം എരഞ്ഞിമാവ്, ജാഫർ ടി.കെ, മുഹമ്മദ് (സൈഗോൺ) പന്നിക്കോട്, പി.എം നാസർ മാസ്റ്റർ കൊടിയത്തൂർ എന്നിവരാണ്.