Trending

സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും; നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു.



കോഴിക്കോട്: അറുപത്തൊന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരി തെളിയും. വെസ്റ്റ്ഹില്ലിലെ പ്രധാന വേദിയിൽ രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. 

24 വേദികളിലായി 14000 മത്സരാർഥികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരയ്ക്കുന്നത്. പാലക്കാട് നിന്നെത്തിച്ച ജേതാക്കളാകുന്ന ജില്ലയ്ക്ക് സമ്മാനിക്കാനുള്ള സ്വർണ്ണകപ്പിന് ഇന്നലെ ജില്ലാഅതിർത്തിയായ രാമനാട്ടുകരയിൽ ആവേശോജ്വലമായ സ്വീകരണമാണ് ലഭിച്ചത്. തുടർന്ന് വർണാഭമായ ഘോഷയാത്രയോട് കൂടിയാണ് കലോത്സവ നഗരിയിലെത്തിച്ചത്.

കൊവിഡിന് ശേഷമുള്ള കലോത്സവമായതിനാൽ വൻ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.

നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള 24 വേദികളില്‍ 239 ഇനങ്ങളിലായി നടക്കുന്ന മല്‍സരങ്ങളില്‍ പതിനാലായിരം വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കും.

രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആശാ ശരത് മുഖ്യാതിഥിയാകും. 

കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ ഇന്നു മുതല്‍ ഈയാഴ്ച വിദ്യാലയങ്ങള്‍ക്ക് അവധിയാണ്. ഇന്ന് മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കലോത്സവത്തിലെ 24 വേദികളിൽ നിന്നും മലയാള മാധ്യമങ്ങളുടെ സമഗ്ര കവറെജുണ്ടാകും.
Previous Post Next Post
Italian Trulli
Italian Trulli