Trending

ഹഫർ അൽ ബാത്തിൻ കൂട്ടായ്മ പ്രവാസി സംഗമം സംഘടിപ്പിച്ചു.



1980 മുതൽ സൗദി അറേബ്യയിലെ ഹഫറൽ ബാത്തിനിൽ പ്രവാസ ജീവിതം തുടങ്ങി വർഷങ്ങൾക്ക് ശേഷം പ്രവാസം അവസാനിപ്പിച്ച് നാടണഞ്ഞ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ളവരുടെ കൂട്ടായ്മ പ്രവാസി സംഗമം സംഘടിപ്പിച്ചു.


തിരൂർ - വെള്ളച്ചാലിലെ എം.കെ.എം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹഫർ പ്രവാസിയും പൊൻമുണ്ടം മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന സുബൈർ ഇളയോടത്ത് അധ്യക്ഷത വഹിച്ചു.

കൂട്ടായ്മയുടെ വിവിവിധ ഉദ്ധേശ്യങ്ങളെ കുറിച്ച് സംസാരിച്ച് നൗഷാദ് തിരൂർ സദസ്സിന് സ്വഗതം പറഞ്ഞു, 
 രാവിലെ 10 മണിക്ക് ആരംഭിച്ച മുന്നൂറോളം ആളുകൾ ഒത്തുകൂടിയ സംഗമം അലി ഹാജി കുന്നംകുളം ഉദ്ഘാടനം ചെയ്തു.

പ്രവാസികൾക്ക് സർക്കാരിൽ നിന്ന് ലഭിക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് പ്രവാസി സാമൂഹ്യ പ്രവർത്തകൻ ഗുലാം ഹുസൈൻ കൊളക്കാടൻ വിശദീകരിക്കുകയും സദസ്സിൽ നിന്നുള്ള സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

പ്രവാസ ജീവിതത്തിലെ വിവിധ അനുഭവങ്ങൾ പങ്കുവെച്ചും ഗാനമേള അവതരിപ്പിച്ചും സദസ്സ് ധന്യമാക്കിയ സംഗമം യാക്കാ സ്പോട്സ് സിറ്റിയിലെ കായിക വിനോദത്തിന് ശേഷംവൈകീട്ട് 5 മണിക്കാണ് അവസാനിച്ചത്.

മൻസൂർ വണ്ടൂർ, അഷ്റഫ് വൈലത്തൂർ, സൈദ് എം പൊയിൽ, ഇബ്രാഹിം വെള്ളച്ചാൽ, നൗഷാദ് തിരൂർ, സുബൈർ ഇളയോടത്ത്, കരീം കണ്ണൂർ, ഉമർ കണ്ണൂർ മുസ്തഫ കൊടുവള്ളി, കരീം നിലമ്പൂർ, മെഹബൂബ് ഫെറോക്ക്, അഷ്റഫ് പുളിങ്ങം എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli