Trending

വീണ്ടും മന്ത്രിയായി സജി ചെറിയാൻ; സത്യവാചകം ചൊല്ലിക്കൊടുത്ത് ഗവർണർ; മടങ്ങിവരവ് 182 ദിവസത്തിന് ശേഷം.



തിരുവനന്തപുരം: സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലെ പ്രത്യേക വേദിയിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സജി ചെറിയാന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. 182 ദിവസത്തിന് ശേഷമാണ് സജി ചെറിയാൻ മന്ത്രിയായി തിരിച്ചെത്തുന്നത്. അതേസമയം പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു.
ആലപ്പുഴയിലെ സി.പി.എമ്മിന്റെ ഇപ്പോഴത്തെ ഏറ്റവും ശക്തനായ നേതാവാണ് സജി ചെറിയാൻ.

എം.വി ഗോവിന്ദൻ രാജിവെച്ച് എം.ബി രാജേഷിനെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവന്നപ്പോഴും സജിയുടെ സീറ്റ് ഒഴിച്ചിട്ടത് പാർട്ടിയുടെ പ്രിയം വ്യക്തമാക്കിയാണ്. മുഖ്യമന്ത്രിയുടെ ഗുഡ്ബുക്കിൽ ഇടമുള്ളതടക്കമുള്ള കാരണങ്ങളാണ് സജിയുടെ തിരിച്ചുവരവ് വേഗത്തിലാക്കിയത്.
ചെങ്ങന്നൂർ പാർട്ടി ഏരിയാ സെക്രട്ടറി സ്ഥാനം മുതൽ ജില്ലാ സെക്രട്ടറി സ്ഥാനം വരെ വഹിച്ച് സി.പി.എമ്മിനുള്ളിൽ ശക്തനായി സജി ചെറിയാൻ നിൽക്കുമ്പോഴായിരുന്നു കെ.കെ രാമചന്ദ്രൻ എം.എൽ.എയുടെ നിര്യാണം.

തുടർന്ന് 2018-ൽ ചെങ്ങന്നൂരിൽ നടന്ന നിർണായക നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയാണ് സജി ചെറിയാൻ നിയമസഭയിലെത്തിയത്. അന്നത്തെ ആ തെരഞ്ഞെടുപ്പ് വിജയം പിണറായി വിജയനെ കൂടുതൽ കരുത്തനാക്കി മാറ്റി. മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ടവരിൽ ഒരാളായി മാറി സജി. പ്രളയസമയത്ത് സർക്കാരിനെതിരെ ശബ്ദമുയർത്തിയത് മുഖ്യമന്ത്രിക്ക് അന്ന് രസിച്ചിരുന്നില്ലെങ്കിലും പിന്നീട് അത് പരിഹരിക്കപ്പെട്ടു
പിന്നിട് സജിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മന്ത്രിസ്ഥാനത്തേക്ക്. സംസ്ഥാനസമ്മേളനം വന്നപ്പോൾ പല നേതാക്കളേയും ഒഴിവാക്കി സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് സജിയെ തെരഞ്ഞെടുത്തു. എന്നാൽ ഭരണഘടനയെ അവഹേളിച്ചുള്ള മല്ലപ്പള്ളി പ്രസംഗത്തിൽ മുഖ്യമന്ത്രിക്കും പാർട്ടിക്കും ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. രാജിവെച്ചെങ്കിലും സജിയുടെ മന്ത്രിക്കസേരയിൽ പാർട്ടി ആരെയും ഇരുത്തിയില്ല.
എം.വി ഗോവിന്ദൻ രാജിവെച്ച് എം.ബി രാജേഷിനെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവന്നപ്പോഴും സജിയുടെ സീറ്റ് ഒഴിച്ചിട്ടത് പാർട്ടിയുടെ പ്രിയം വ്യക്തമാക്കി.

ഒടുവിൽ പൊലീസ് റിപ്പോർട്ട് അനുകൂലമായി വന്നതോടെ മന്ത്രിസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാൻ മുഖ്യമന്ത്രി തന്നെ മുൻകൈ എടുത്തു. കൂടുതൽ കരുത്തോടെയാണ് സജി ചെറിയാൻ മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്തുന്നത്. നേരത്തെ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സാംസ്‌കാരികം അടക്കമുള്ള വകുപ്പുകൾ തന്നെ സജിക്ക് പാർട്ടി നൽകും.

കടുത്ത വിയോജിപ്പോടെ ഇന്നലെയാണ് സത്യപ്രതിജ്ഞക്ക് ഗവർണർ അനുമതി നൽകിയത്. അറ്റോർണി ജനറലിന്‍റെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. സജിക്കെതിരായ കേസിൽ കോടതിയുടെ അന്തിമതീർപ്പ് വരാത്ത സാഹചര്യത്തിൽ പ്രശ്നത്തിൽ ഇനിയുണ്ടാകുന്ന എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്വം സർക്കാരിനായിരിക്കുമെന്നാണ് ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചത്.
ചടങ്ങ് പ്രതിപക്ഷം ബഹിഷ്ക്കരിക്കും.

182 ദിവസത്തെ ഇടവേളക്ക് ശേഷമാണ് സജി ചെറിയാന്‍ പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിയെത്തുന്നത്. നേരത്തെ വഹിച്ചിരുന്ന ഫിഷറീസ് – സാംസ്കാരികം – സിനിമ – യുവജനക്ഷേമ വകുപ്പുകളായിരിക്കും അദ്ദേഹത്തിന്‍റെ ലഭിക്കുക. സജി ചെറിയാനെ മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിച്ചതിൽ നിർണായകമായത് അറ്റോർണി ജനറൽ നൽകിയ ഉപദേശം തന്നെയായിരുന്നു.

മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ തള്ളിയാൽ മുഖ്യമന്ത്രിയിൽ അവിശ്വാസം രേഖപ്പെടുത്തിയെന്ന് വരുമെന്നായിരുന്നു അറ്റോർണി ജനറൽ ഗവർണർക്ക് നൽകിയ നിയമോപദേശം.

സംസ്ഥാനത്തെ മന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണ്. ഭരണഘടന മന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് നൽകുന്നു. ശുപാർശ മറികടന്നാൽ ഭരണഘടനയെ ഗവർണർ തന്നെ മറികടന്നുവെന്ന് വരുമെന്നും അതിനാൽ വിയോജിപ്പ് രേഖപ്പെടുത്തി അനുമതി നൽകാമെന്നായിരുന്നു ഉപദേശം.

ഇതിന്റെ അടിസ്ഥാനത്തിലാണ് സജി ചെറിയാനെ മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശ ശക്തമായ വിയോജിപ്പുകളോടെ ഗവർണർ അംഗീകരിച്ചത്. മൂന്ന് ദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് സജിയുടെ മടക്കത്തിൽ കടുത്ത വിയോജിപ്പോടെയുള്ള ഗവർണറുടെ അനുമതി ലഭിച്ചത്.

പല നിയമവിദഗ്ധരിൽ നിന്നും നിയമോപദേശങ്ങൾ തേടി പരമാവധി സർക്കാരിനെ മുൾമുനയിൽ നിർത്തിയശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ശുപാർശ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചത്.
Previous Post Next Post
Italian Trulli
Italian Trulli