കൊടിയത്തൂർ: പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷയിൽ മികച്ച നിലയിൽ വിജയം നേടിയ കൊടിയത്തൂർ ജി.എം.യു.പി സ്‌കൂളിനെ പൗരാവലി അഭിനന്ദിച്ചു. ഏഴാം ക്ലാസ്സിൽ 37 കുട്ടികളും നാലാം ക്ലാസ്സിൽ 19 കുട്ടികളും ആണ് ഈ വർഷം സ്ക്കോളർഷിപ്പിന് അർഹത നേടിയത്.
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് റഷീദ് കുയ്യിൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ടി കെ അബൂബക്കർ മുഖ്യ പ്രഭാഷണം നടത്തി.
പ്രാധാനാധ്യാപകൻ ഇ.കെ അബ്ദുൽ സലാം, എസ്.എം.സി ചെയർമാൻ നൗഫൽ പുതുക്കുടി, സ്റ്റാഫ് സെക്രട്ടറി ഫൈസൽ പാറക്കൽ, പന്നിക്കോട് ജി.എൽ.പി സ്കൂൾ പ്രധാനാധ്യാപിക എം.കെ ഷക്കീല, സ്റ്റാഫ് സെക്രട്ടറി ഫൈസൽ പാറക്കൽ, അധ്യാപകരായ മുഹമ്മദ് നജീബ് ആലിക്കൽ, എം പി ജസീദ, പി അനിത, രക്ഷിതാക്കളായ അജേഷ്, വി സി അബ്ദുള്ള ക്കോയ, ഹിദായത്ത്, സിയാവുൽ ഹഖ്, മെഹർ ബാൻ, യുഷ് രി, മുസ്ലിമത്തുൽ ഹഖ് തുടങ്ങിയവർ സംസാരിച്ചു.
Tags:
EDUCATION