മുക്കം: അധ്യാപക ക്ഷേമപ്രവർത്തനങ്ങളോടൊപ്പം സമൂഹത്തിന്റെ പ്രശ്നങ്ങളെ ഏറ്റെടുത്ത മഹിതമായ അധ്യാപക സംഘടനയാണ് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷനെന്ന് പി.ജി മുഹമ്മദ് അഭിപ്രായപ്പെട്ടു. മുക്കം ഉപജില്ല കെടിഎഫ് മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സമൂഹ സ്പർശിയായ പ്രശ്നങ്ങളെ അവധാനതയോടു കൂടി സമീപിക്കുകയും പരിഹാരത്തിനു വേണ്ടി ക്രിയാത്മകമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്ത പ്രസ്ഥാനമാണ് അദ്ദേഹം കൂട്ടി ചേർത്തു. മഹാരഥന്മാരായ മുൻഗാമികളുടെ ദീർഘ ദർശനമാണ് 68 വർഷം പിന്നിടുന്ന സംഘടനയുടെ യുവത്വത്തിന് കാരണമെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.
ചടങ്ങിൽ മുക്കം ഉപജില്ലാ പ്രസിഡന്റ് ശബാന ചോല അധ്യക്ഷത വഹിച്ചു. കേരള ആർബി ടീച്ചറേഷൻ സംസ്ഥാന സെക്രട്ടറി അബ്ദുൽ റഷീദ് ഖാസിമി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹക്കീം പി.കെ, അബ്ദുൽ മജീദ് എള്ളങ്ങൽ, പി.പി ഹംസ മാസ്റ്റർ, അബ്ദുൽ ജബ്ബാർ എൻ, അബ്ദുറഹ്മാൻ മാസ്റ്റർ, ഹൈറുന്നിസ ടീച്ചർ, അബ്ദുറബ്ബ് കെ.സി, അബ്ദുൽ കരീം കൊടിയത്തൂർ, വഹീദ ടീച്ചർ, ഷമീമ ആനയാംകുന്ന്, ഫിറോസ് കക്കാട് എന്നിവർ സംസാരിച്ചു.
Tags:
MUKKAM