✒️ഗിരീഷ് കാരക്കുറ്റി.
കഴിഞ്ഞദിവസം അകാലത്തിൽ പൊലിഞ്ഞു പോയ കൊടിയത്തൂരിലെ ആസിഫ് കെ.ടിയുടെ മകൾ ഹൈമീ ഫാത്തിമ (7) യുടെ വിയോഗം ഗ്രാമം കണ്ണീർകടലായ് മാറി.....
ചില മരണങ്ങൾ അങ്ങനെയാണ്, അതിവിശാലമായി കിടക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന അത്ഭുതലോകത്തിലൂടെയുള്ള യാത്ര പൂർത്തീകരിക്കാൻ മോളെ, നിനക്ക് കഴിഞ്ഞിട്ടില്ല. പക്ഷേ.... വഴിയോരങ്ങളിൽ നീ വിതറിയ സ്നേഹ പൂമ്പൊടിയുടെ പരിമളവും പാൽപുഞ്ചിരിയും നിൻെറ കുടുംബത്തിനും ഗ്രാമത്തിനും ആശ്വാസമേകും.
ഹൈമി മോളുടെ നിറപുഞ്ചിരിയിൽ പൊതിഞ്ഞ കുസൃതി കുടുക്ക ചിരഞ്ജീവിയായി യൗവനവും, വാർധക്യവുമില്ലാതെ കൊളായിൽ തിരുമുറ്റത്ത് ഓടിക്കളിക്കും. ജീവിച്ചു കൊതി തീരാത്ത ഹൈമി ഫാത്തിമയും അവളെ കൺനിറയെ കണ്ടു കൊതി തീരാത്ത പ്രിയപ്പെട്ട ആസിഫിന്റെയും കുടുംബത്തിന്റെയും നൊമ്പരങ്ങൾ ഈ ഗ്രാമത്തിന്റെ നൊമ്പരമായിമാറി.
മകളുടെ വിയോഗത്തിലിവിടം കണ്ണീർമഴ പെയ്യുമ്പോൾ, ഹൈമി മോളുടെ നിറപുഞ്ചിരിയുടെ വർണ്ണ കുട പ്രിയപ്പെട്ട ആസിഫിന് ആശ്വാസമേകും. കൂടുതൽ കരുത്തോടെ വരാനിരിക്കുന്ന ജീവിതയാത്രയിലെ വസന്തകാലങ്ങളിൽ അവളുടെ കുന്നോളം ഓർമ്മകൾ പങ്കുവെച്ച് ജീവിത നൗകയുടെ പങ്കായം മുറുകെപ്പിടിച്ച് യാത്ര തുടരുക.
കണ്ണീർ പ്രണാമം.