Trending

തണുപ്പ് കാലത്ത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഈ ആഹാരങ്ങള്‍.



ആരോഗ്യം വാർത്തകൾ.

തണുപ്പുകാലം നമ്മുടെ നാട്ടിലും പ്രകടമായി തുടങ്ങിയിട്ടുണ്ട്. അന്തരീക്ഷ താപനിലയിൽ ഏറ്റക്കുറച്ചിൽ ഉണ്ടായതോടെ ചുമ, പനി, ജലദോഷം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും തലപൊക്കി തുടങ്ങി. ഈ സമയത്ത് രോഗപ്രതിരോധശേഷി വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. മഞ്ഞുകാലത്ത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടുത്തുകയാണ് സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റായ റുജുവ ദിവേകർ.

ബജ്റ (പേൾ മില്ലറ്റ്).

തണുപ്പുകാലത്ത് ശരീരത്തിൽ ചൂട് നിലനിർത്താൻ സഹായിക്കുന്ന മില്ലറ്റാണിത്. വടക്കേ ഇന്ത്യയിൽ പ്രത്യേകിച്ച് രാജസ്ഥാനിൽ ഇത് വ്യാപകമായി ഉപയോഗിച്ച് വരുന്നു. ധാതുക്കളും ഫൈബറും ധാരാളമായി അടങ്ങിയ ബജ്റ സന്ധിവേദനയിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യുന്നു. പോഷകങ്ങളുടെ മികച്ച സ്രോതസ്സ് കൂടിയായി ബജ്റ ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.

മുതിര.


ഏറെ പോഷകഗുണമുള്ള ധാന്യമാണ് മുതിര. കിഡ്നിയിൽ കല്ലുണ്ടാകുന്നത് തടയാനും ചർമാരോഗ്യത്തിനും മികച്ചതാണ് മുതിരയെന്ന് റുജുവ തന്റെ പോസ്റ്റിൽ പറയുന്നു. തണുപ്പുകാലത്ത് തലയോട്ടിയിലെ ജലാംശം നിലനിർത്താനും മുതിര സഹായിക്കുന്നു.

വെണ്ണ


തണുപ്പുകാലത്ത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഏറെ സഹായിക്കുന്ന ഒന്നാണ് വെണ്ണ. ഇത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും ' വിറ്റാമിൻ ഡി പോലുള്ള കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകൾ വേഗത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.

എള്ള്


മഞ്ഞുകാലത്ത് ശരീരത്തിൽ ചൂട് നിലലനിർത്താൻ സഹായിക്കുന്ന ഭക്ഷ്യവസ്തുവാണ് എള്ള്. കണ്ണുകളുടെയും ചർമത്തിന്റെയും എല്ലുകളുടെയും ആരോഗ്യത്തിന് ഏറെ മികച്ചതാണ് എള്ള് എന്ന് റുജുവ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.

ശർക്കരയും നെയ്യും.


തണുപ്പുകാലത്ത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ശരീരതാപനില ഉയർത്തുന്നതിനും ഏറെ സഹായിക്കുന്ന ഒന്നാണ് ശർക്കര. ശർക്കരയ്ക്കൊപ്പം നെയ്യും കഴിക്കുന്നത് ഗുണം വർധിപ്പിക്കും. ഇത് കഫക്കെട്ട് കുറയ്ക്കുമെന്നും ജലദോഷം വരുന്നത് തടയുമെന്നും റുജുവ പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli