Trending

കൂളിമാട് വാർഡിൽ ജീവതാളം പദ്ധതി തുടങ്ങി.



കൂളിമാട് : ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും മറ്റും സഹകരിച്ച് നടപ്പാക്കുന്ന ജീവതാളം പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ചാത്തമംഗലം പഞ്ചായത്ത് കൂളിമാട് പത്താം വാർഡിൽ തുടക്കമായി. ഇതിന്റെ ഭാഗമായി വാർഡ്തല സമിതിക്ക് രൂപം നൽകി.

ചടങ്ങിൽ വാർഡ് മെംബർ കെ.എ.റഫീഖ് അധ്യക്ഷനായി. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എം കെ നദീറ ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുറഷീദ് പദ്ധതി വിശദീകരിച്ചു.

ജെ.പി.എച്.എൻ അജിഷ, സി.എ അലി, കെ.സി ശരീഫ്, വി.എ മജീദ്, കെ.സി സാദിഖ്, വി അബൂബക്കർ മാസ്റ്റർ, പി.ടി
ആസ്യ, ആശാ വർക്കർമാരായ കെ.ടി നുസ്റത്ത്, രമ, ജയ എന്നിവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli