Trending

സലഫി സ്കൂളിൽ മഴമറ കൃഷിക്ക് തുടക്കമായി.



കൊടിയത്തൂർ: സലഫി പ്രൈമറി സ്കൂളിൽ 2022 - 23 അധ്യയന വർഷത്തിൽ ലഭിച്ച മഴ മറയിൽ ഈ വർഷത്തെ പച്ചക്കറി കൃഷിക്ക് വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ ഹെഡ് മാസ്റ്റർ കെ.വി അബ്ദുസ്സലാം മാസ്റ്റർ തുടക്കം കുറിച്ചു. സ്കൂളിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലും വളരെ നല്ല രീതിയിൽ മഴമറ കൃഷി നടത്തിയിരുന്നു.


ഈ വർഷം വെണ്ട, വഴുതന, ചീര, പച്ചമുളക് തുടങ്ങിയവയാണ് കൃഷി ചെയ്തിരിക്കുന്നത്. നേരെത്ത കൊടിയത്തൂർ കൃഷിഭവനിൽ നിന്ന് ലഭിച്ച മൺചട്ടിയിൽ മണ്ണ് നിറച്ച് പാകപ്പെടുത്തിയത് സ്കൂൾ വിദ്യാർത്ഥികൾ തന്നെയായിരുന്നു.


മഴമറയിൽ നടന്ന ചടങ്ങിൽ ബീരാൻ കുട്ടി മാസ്റ്റർ, തസ്ലിന ടീച്ചർ, ഷീന ടീച്ചർ, ഹാഫ്സത്ത് ടീച്ചർ, നിഷ ചേച്ചി തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli