Trending

തൊഴിലുറപ്പ് പദ്ധതിയെ തകർക്കാൻ നീക്കമെന്ന് ആക്ഷേപം



കൊടിയത്തൂരിൽ 
തൊഴിലുറപ്പ് തൊഴിലാളികളുടേയും ജനപ്രതിനിധികളുടേയും
പ്രതിഷേധ സമരം മുന്നറിയിപ്പായി


കൊടിയത്തൂർ : കേന്ദ്ര സർക്കാരിൻ്റേത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള നീക്കമാണന്നാരോപിച്ച് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ
തൊഴിലുറപ്പ് തൊഴിലാളികളും ജനപ്രതികളും പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മസ്റ്റർ റോൾ വെട്ടിച്ചുരുക്കാനുള്ള ഉത്തരവ് പിൻവലിക്കുക, എൻ എം എം എസ് പൂർണ്ണമായും പ്രവർത്തനക്ഷമമാക്കുക, മെറ്റീരിയൽ ഫണ്ട് മൂന്ന് മാസത്തിനുള്ളിൽ അനുവദിക്കുക, തൊഴിലുറപ്പ് പദ്ധതി തകർക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.


ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന കമ്മറ്റി തീരുമാനപ്രകാരമാണ് സമരം നടന്നത്. പന്നിക്കോട് അങ്ങാടിയിൽ 
നിരവധി പേർ പങ്കെടുത്ത സമരം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ല എക്സിക്യൂട്ടീവ് അംഗവുമായ ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി അധ്യക്ഷത വഹിച്ചു.


വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളാ, 
ജോണി എടശ്ശേരി,
കെ.പി അബ്ദുറഹിമാൻ, ബാബു പരപ്പിൽ, ഗുലാം ഹുസൈൻ കൊളക്കാടൻ, കെ.ടി അബ്ദുൽ ഹമീദ്
ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ എം.ടി റിയാസ്, ദിവ്യ ഷിബു,ആയിഷ ചേലപ്പുറത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സുഹറ വെള്ളങ്ങോട്ട്, കെ.പി സൂഫിയാൻ, 
പഞ്ചായത്തംഗങ്ങളായ
കോമളം തോണിച്ചാൽ,
 ബാബു പൊലുകുന്ന്, ഫസൽ കൊടിയത്തൂർ, ടി.കെ അബൂബക്കർ,കെ അബ്ദുൽ മജീദ്, മറിയം കുട്ടിഹസ്സൻ, പി.ശാന്തകുമാരി , തൊഴിലുറപ്പ് മാറ്റ് സജിത തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ സംഗമത്തിന് മുന്നോടിയായി നടന്ന പ്രകടനത്തിലും നിരവധി പേർ പങ്കാളികളായി.

പ്രതിഷേധ സംഗമത്തിൻ്റെ ഭാഗമായി ജനകീയ ഒപ്പുശേഖരണവും നടന്നു. 
കേന്ദ്ര ഗവൺമെന്റിന്റെ പുതിയ നയം മാറ്റം കാരണം, തൊഴിലുറപ്പ് പദ്ധതി ഒരുപാട് പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് സമരം സംഘടിപ്പിച്ചത്.
പുതിയ വ്യവസ്ഥ നടപ്പിലാക്കുന്നത് തൊഴിലന്വേഷകരുടെ ആവശ്യാനുസരണം തൊഴിലവസരങ്ങൾ നൽകുന്നതിന് ആവശ്യമായ ജോലികൾ ഏറ്റെടുക്കുന്നതിൽ നിന്ന് ഗ്രാമപഞ്ചായത്തുകളെ തടയുമെന്നത് വലിയ പ്രതിസന്ധിയാണ്.
Previous Post Next Post
Italian Trulli
Italian Trulli