സഹോദരൻ : പരേതനായ സി.ടി അബ്ദുല്ല
മയ്യത്ത് നമസ്ക്കാരം (13/6/2022) നാളെ രാവിലെ 8.30 ന് വലിയപറമ്പ് ജുമാ മസ്ജിദിൽ, ഖബറടക്കം നെല്ലിക്കാപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
✍️ ഗിരീഷ് കാരക്കുറ്റി
ഒരു കാലഘട്ടത്തിൽ
കൊടിയത്തൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ സജീവമായി നിലകൊണ്ട സഖാവ് നല്ല ഒരു നാടകനടനും കൂടിയായിരുന്നു.
യുവചേതന വായനശാലയുടെ വാർഷികാഘോഷങ്ങളിൽ സ്റ്റേജിൽ നിറഞ്ഞാടാൻ സഖാവ് അന്നുണ്ടായിരുന്നു.
സഖാവിന്റെ കൂടെ നാടകത്തിൽ അഭിനയിക്കാനുള്ള ഭാഗ്യം എനിക്കും ഉണ്ടായി.
നർമ്മം കലർന്ന ഭാഷയിൽ പച്ചയായ ജീവിത പ്രാരാബ്ദങ്ങളെ കുറിച്ചും മറ്റും നിരന്തരം സംസാരിച്ചു കൊണ്ടിരിക്കും.
നാടക അഭിനയത്തോടൊപ്പം നാടൻപാട്ടും വിപ്ലവ ഗാനങ്ങളും സഖാവിന് ഹരമായിരുന്നു.
മാവൂർ ഗോളിയോർ റയോൺസ് തൊഴിലാളികൾ അനിശ്ചിതകാല പട്ടിണി സമരം നടത്തിയപ്പോൾ , അവരെ കാണാൻ വേണ്ടി മാവൂർ അങ്ങാടിയിലെ സമരപ്പന്തലിനടുത്തു നിന്നപ്പോൾ , അപ്രതീക്ഷിതമായി പോലീസ് സമരപ്പന്തൽ തകർക്കുകയും, സമര സഖാക്കളെയും കൂടെ സി.ടി കുഞ്ഞിയുൾപ്പെടെയുള്ള സുഹൃത്തുക്കളും ക്രൂരമായ ലാത്തിചാർജിനിരയായി,
സാരമായ പരിക്കുകൾ പറ്റിയിട്ടും പോലീസ് ആശുപത്രിയിൽ ആകുന്നതിനു പകരം സഖാവ് ഉൾപ്പെടെയുള്ളവരെ ലോക്കപ്പിൽ കൊണ്ടിട്ടുകയായിരുന്നുണ്ടായത്.
പിന്നീട് സഖാവ് കേളുഏട്ടനെപോലുള്ള നേതാക്കൾ ഇടപെട്ട് മോചിപ്പിച്ചു ആശുപത്രിയിലാക്കി.
കൊടിയത്തൂരിന്റെ നെടുംകോട്ടയിൽ ഇങ്കുലാബിൻ വിളി കേൾക്കുമ്പോൾ ആ വിളി കേട്ട് മുഷ്ടിചുരുട്ടി ജാഥയുടെ ഏറ്റവും പിന്നിൽ കുഞ്ഞി ഉണ്ടാവും.
മാറ്റത്തിൻ പൊതു താവളമേന്തിയ
മാനവർ നമ്മൾ യുവാക്കൾ ,
മാനവ മോചന പോരാട്ടത്തിൻ
മണ്ണിൻ മക്കൾ യുവാക്കൾ
വാർഷികാഘോഷങ്ങളിലും മറ്റും ഈ ഗാനം സഖാവിന് ഹരമായിരുന്നു.
സഖാവിന്റെ ജ്വലിക്കുന്ന സ്മരണക്കു മുമ്പിൽ ഒരുപിടി രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.
