Trending

'സുഭിക്ഷ കേരളം പദ്ധതി' ജീവനക്കാരുടെയും അധ്യാപകരുടെയും കൂട്ടായ്മയിൽ അരിയും അവിലും.


കൊടിയത്തൂർ : സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനയായ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി  ചെറുവാടി പുഞ്ചപ്പാടത്തെ തരിശു കിടന്ന  3 ഏക്കർ വയലിൽ ഉല്പാദിപ്പിച്ച 36 ക്വിന്റൽ നെല്ല് വിവിധ 
മൂല്യ വർദ്ധിത നെല്ല് ഉല്പന്നങ്ങളാക്കിയുള്ള വിതരണം ആരംഭിച്ചു.

വിതരണോദ്ഘാടനം
സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി
പി.എ മുഹമ്മദ് റിയാസ്
ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫിന് നൽകി 
നിർവ്വഹിച്ചു. നസീർ
മണക്കാടിയിൽ
അദ്ധ്യക്ഷത വഹിച്ചു.
എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് വി.പി രാജീവൻ , കെ.ജി രാജൻ,
പി.പി അസ് ലം, പി.സി മുജീബ്  സംസാരിച്ചു.

കൊടിയത്തൂരിലെ ജീവനക്കാരുടെയും  അധ്യാപകരുടെയും കൂട്ടായ്മയിൽ  തുടർച്ചയായ മൂന്നാം 
തവണയാണ് 105 മുതൽ 120 ദിവസം
വരെ പ്രായമുള്ള ഉമ, ഐശ്വര്യ, ആതിര
തുടങ്ങിയ വിത്തിനങ്ങൾ ഉപയോഗിച്ച്
കൃഷി ചെയ്യുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച്
വളരെ മികച്ച വിളവാണ്
ഈ വർഷവും ലഭിച്ചിട്ടുള്ളത്.

ഉല്പാദിപ്പിക്കുന്ന നെല്ല്
പൂർണ്ണമായും പുഴുങ്ങലരി, അവൽ, കഞ്ഞിയരി തുടങ്ങിയ
ഉല്പന്നങ്ങളാക്കി 
വിതരണം ചെയ്യുന്ന രീതിയാണ് തുടർന്ന്
പോരുന്നത്.
നെൽകൃഷിയുടെ വിത്തിറക്കൽ മുതൽ
കൊയ്തെടുക്കൽ
വരെയുള്ള പ്രവൃത്തികൾ പൂർണ്ണമായും
ജീവക്കാരുടെയും അധ്യപകരുടെയും നേതൃത്വത്തിലാണ് നടന്നുവരുന്നത്.

കാർഷിക മേഖലയിലെ ഈ പുതു പ്രവർത്തനങ്ങൾക്ക് മുഹമ്മദ് പന്നിക്കോട്, 
ആഫിസ് ചേറ്റൂർ, കെ.കെ അലി ഹസ്സൻ, കെ.സി നാദിയ,
വിജീഷ് ടി, അയ്യൂബ് ഇ,
സിനു കുളങ്ങര, നിഷാദ് ഇ, 
ഷിംന കെ.പി തുടങ്ങിയവരാണ് 
നേതൃത്വം നൽകുന്നത്.
Previous Post Next Post
Italian Trulli
Italian Trulli