കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പുകൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് വിതരണം ചെയ്യുന്നു.
കൊടിയത്തൂർ : പ്രൊഫഷണൽ കോഴ്സുകൾക്ക് ഉൾപ്പെടെ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് പ്രാേത്സാഹനവും പഠന പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് ലാപ് ടോപ്പുകൾ വിതരണം ചെയ്തു. 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടര ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.
ഗ്രാമ പഞ്ചായത്തോഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ പ്രസിഡൻ്റ് ഷംലൂലത്ത് വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.ടി റിയാസ് അധ്യക്ഷത വഹിച്ചു.
വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ദിവ്യ ഷിബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗങ്ങളായ സിജി കുറ്റികൊമ്പിൽ, ബാബു പൊലുകുന്നത്ത്, അസി. സെക്രട്ടറി പ്രിൻസിയ, കെ.ടി മൻസൂർ, ഷംസുദ്ധീൻ ചെറുവാടി തുടങ്ങിയവർ സംസാരിച്ചു.
Tags:
KODIYATHUR

